Elon musk അറിവ്, ആഗ്രഹം, അഭിനിവേശം വിജയത്തിനാവശ്യമായ ഈ മൂന്നു ചേരുവകളും കൃത്യമായി സമന്വയിപ്പിച്ചു കൊണ്ട് ദീർഘവീക്ഷണത്തോടു കൂടി പദ്ധതികൾ ആസൂത്രണം ചെയ്ത്, കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇലോൺ മസ്ക്. ഒരു ദക്ഷിണാഫ്രിക്കക്കാരൻ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി വളർന്നതിന്റെ പിന്നിൽ കഠിനയാതനകളുടെയും തിരസ്കാരങ്ങളുടെയും അനുഭവം ഉണ്ട്. ഇലോൺ മസ്കിന്റെ വളർച്ചക്കു പിന്നിൽ കൃത്യമായ ഒരു പ്ലാനിങ് ഉണ്ടായിരുന്നു. സങ്കീർണമായ സാങ്കേതിക വിദ്യകളെ കൈ പിടിയിലൊതുക്കി കാലാനുസൃതമായി ഡിസൈൻ ചെയ്ത് അതിനൂതനമായ ബിസിനസ് പ്ലാനുകൾ ആക്കി മാറ്റിയപ്പോൾ പിറവിയെടുത്തത് ലോകത്തിലെ ഒന്നാം നമ്പർ ബിസിനസുകളായിരുന്നു. ടെസ് ല, സ്പേസ് x, സോളാർ സിറ്റി, ന്യൂറാ ലിങ്ക്, ഹൈപ്പർ ലൂപ്പ്, ദ ബോറിംഗ് കമ്പനി തുടങ്ങി അത്യാധുനിക സങ്കൽപങ്ങൾ കൊണ്ട് വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കമ്പനികളുടെ നായകൻ ഇലോൺ മസ്ക് 187 ബില്യൻ ഡോളർ മൊത്ത മൂല്യത്തോടെ ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനാണ് ഇപ്പോൾ. വട്ടപ്പൂജ്യത്തിൽ നിന്ന് സെന്റി ബില്യനയറിലേക്ക് ജനിച്ചിട്ട് അമ്പതാണ്ട് തികയും ഈ വരുന്ന ജൂൺ 28 ന്. ഇലോൺ മസ്കിന്റ...
Hey i am athul from Kerala This blog tech and lifestyle stories related page follow my bolg❤