ദി പ്രീസ്റ്റ് - റീവ്യൂ കുടുംബ പ്രേക്ഷർക്ക് ആസ്വദിക്കാവുന്ന മികച്ച ഫാമിലി ത്രില്ലർ മികച്ച ഇന്റർവെൽ പഞ്ച്, നന്നായി അവസാനിപ്പിച്ച ക്ലൈമാക്സ്, അതിന്റെ tail end, സൗണ്ട് മിക്സിങ്, ചില visualsന്റെ കലാ ചാരുത... എല്ലാം കൊണ്ടും സിനിമ പ്രതീക്ഷിച്ചതിലും മികച്ച ലെവലിൽ ഉയർന്നു എന്നാണ് എനിക്ക് അനുഭവപ്പെട്ടത്.. മമ്മൂട്ടി ഒഴികെ പ്രാധാന്യം ഉള്ളവരെല്ലാം സ്ത്രീകഥാപാത്രങ്ങൾ ആയതുകൊണ്ടും, അത്തരത്തിൽ ചില ഫാമിലി സെന്റിമെന്റ്*സ് ഒക്കെ work out ചെയ്യിക്കാൻ ശ്രമിക്കുന്നത് കൊണ്ടും horror/ത്രില്ലർ elements ഉണ്ടെങ്കിലും ഒരു വ്യത്യസ്തതയുള്ള ഫാമിലി ഫിലിം ആയിത്തന്നെ സ്ത്രീ/ഫാമിലി പ്രേക്ഷകർ accept ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രായത്തിന് പറ്റിയ പക്വതയുള്ള ഒരു വേഷത്തിൽ ഗംഭീര്യത്തോടെ തലയെടുപ്പോടെ, മമ്മൂട്ടിയെ കാണാൻ കഴിഞ്ഞു എന്നത് തന്നെ സന്തോഷം നൽകുന്ന ഒന്നാണ്🔥 പുള്ളിയുടെ ശബ്ദത്തിലും , dialogue ഡെലിവേറിയിലും ഒക്കെ ഇടയ്ക്കു മിസ്സിങ് ആയിപ്പോയ ആ പഴയ പാരുഷ്യം അനുഭവപ്പെട്ടു. First halfൽ സ്ക്രീൻ സ്പേസ് അല്പം കുറവായി തോന്നിയെങ്കിലും ഇന്റർവെൽ പഞ്ച് മുതൽ climax വരെ പുള്ളി നിറഞ്ഞു നിൽക്കുന്നുണ്ട്. Appearanceലൊക്കെ മമ്മ...
Hey i am athul from Kerala This blog tech and lifestyle stories related page follow my bolg❤