Author Athul surya സ്മാര്‍ട്‌ഫോണ്‍ ബ്രാന്റ് എന്ന നിലയില്‍ നിന്നും മാറി, ഇന്ത്യയിലെ ഒരു മുന്‍നിര ടെക്-ലൈഫ്‌സ്റ്റൈല്‍ ബ്രാന്റ് ആയി മാറാനുള്ള ശ്രമത്തിലാണ് റിയല്‍മി. ഇതിന്റെ ഭാഗമായി കഴിഞ്ഞ മെയ് 25ന് ഒരു സ്മാർട്ട് വാച്ചും, സ്മാർട്ട് ടിവിയും ഇന്ത്യയിൽ അവതരിപ്പിച്ചു. രണ്ട് വർഷം മുന്നെ ആരംഭിച്ച ഈ ചൈനീസ് സ്മാർട്ടഫോൺ കമ്പനി ആരെയും വിസ്‌മയപെടുത്തുന്ന രീതിയിലുള്ള വളർച്ചയാണ് ഇന്ത്യയിൽ നേടിയിരിക്കുന്നത്. റിയൽമി അടുത്തതായി നോട്ടമിട്ടിരിക്കുന്നത് ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയാണ്. റിയൽമി വാച്ച് എന്ന പേരിൽ ഇന്ത്യയിൽ ഇറക്കിയിരിക്കുന്ന ഈ വാച്ചിന്റെ വില 3,999 രൂപയാണ്. ഫ്ലിപ്കാർട്ട്, റിയൽമി വെബ്‌സൈറ്റ് എന്നിവ വഴി നടന്ന ഫ്ലാഷ് സെയിലിൽ വെറും രണ്ട് മിനിറ്റുകൊണ്ട് 15,000 വാച്ചുകൾ വിറ്റുപോയതായാണ് റിയൽമി അവകാശപ്പെടുന്നത്. ആക്റ്റിവിറ്റി ട്രാക്കിങ് തന്നെയാണ് റിയല്‍മി വാച്ചിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗം. ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ടേബിള്‍ ടെന്നീസ്, ബൈക്ക്, യോഗ, ക്രിക്കറ്റ്, ട്രെഡ്മില്‍, നടത്തം തുടങ്ങി 14 ഫിറ്റ്‌നസ് ഓപ്ഷനുകള്‍ റിയല്‍മി വാച്ചിലുണ്ട്. ആദ്യനോട്ടത്തിൽ ആപ്പിൾ വാച്ചാണെന്ന് തോന്നുന...
Hey i am athul from Kerala This blog tech and lifestyle stories related page follow my bolg❤