ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

#vayana dinam speech in malayalam #vayana dinam poster #vayana dinam എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജൂൺ 19 വയാന ദിനം 📚

  കേരള ഗ്രന്ഥശാലാ സംഘത്തിൻറെ   സ്ഥാപകനായ പി.എൻ പണിക്കരുടെ ഓർമ്മക്കായാണ് അദ്ദേഹത്തിൻറെ  ചരമദിനമായ ജൂൺ 19 വായനാദിനമായി അത് ആചരിക്കുന്നത്. 1996 മുതൽ കേരള സർക്കാർ  ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 26 വരെയുള്ള ഉള്ള ഒരാഴ്ച്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. P. N പണിക്കർ പടയണിയ്ക്ക് പ്രശസ്തമായ ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. എൽ.പി.സ്കൂൾ അദ്ധ്യാപകനായിരുന്നു. ഗ്രന്ഥശാലകൾ ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിൽ ഉണ്ടാവരുത് എന്ന് സ്വപ്നം കണ്ട പി.എൻ.തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി രാപ്പകലില്ലാതെ അധ്വാനിച്ചു. വീടുകൾതോറും കയറി പുസ്തകങ്ങൾ ശേഖരിച്ച് 1926-ൽ ജന്മനാട്ടിൽ 'സനാതനധർമ്മം' എന്ന വായനശാല സ്ഥാപിച്ചു. വർത്തമാനപത്രങ്ങൾ ചുരുക്കമായിരുന്നു അക്കാലത്ത് ഗ്രാമീണ ചായക്കടകളിൽ പത്രം വായിക്കാൻ എത്തുന്ന സാധാരണക്കാർക്ക് ആശ്വാസ കേന്ദ്രമായി സനാതനധർമം വായനശാല മാറി. നാട്ടു വെളിച്ചത്തിന്റെ ഇത്തിരി വെട്ടത്തിൽ തുടങ്ങിയ ഗ്രന്ഥശാലകളെല്ലാം പിന്നീട് നാടിന...