കേരള ഗ്രന്ഥശാലാ സംഘത്തിൻറെ സ്ഥാപകനായ പി.എൻ പണിക്കരുടെ ഓർമ്മക്കായാണ് അദ്ദേഹത്തിൻറെ ചരമദിനമായ ജൂൺ 19 വായനാദിനമായി അത് ആചരിക്കുന്നത്.
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 26 വരെയുള്ള ഉള്ള ഒരാഴ്ച്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു.
P. N പണിക്കർ
പടയണിയ്ക്ക് പ്രശസ്തമായ ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. എൽ.പി.സ്കൂൾ അദ്ധ്യാപകനായിരുന്നു.
ഗ്രന്ഥശാലകൾ ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിൽ ഉണ്ടാവരുത് എന്ന് സ്വപ്നം കണ്ട പി.എൻ.തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി രാപ്പകലില്ലാതെ അധ്വാനിച്ചു. വീടുകൾതോറും കയറി പുസ്തകങ്ങൾ ശേഖരിച്ച് 1926-ൽ ജന്മനാട്ടിൽ 'സനാതനധർമ്മം' എന്ന വായനശാല സ്ഥാപിച്ചു. വർത്തമാനപത്രങ്ങൾ ചുരുക്കമായിരുന്നു അക്കാലത്ത് ഗ്രാമീണ ചായക്കടകളിൽ പത്രം വായിക്കാൻ എത്തുന്ന സാധാരണക്കാർക്ക് ആശ്വാസ കേന്ദ്രമായി സനാതനധർമം വായനശാല മാറി. നാട്ടു വെളിച്ചത്തിന്റെ ഇത്തിരി വെട്ടത്തിൽ തുടങ്ങിയ ഗ്രന്ഥശാലകളെല്ലാം പിന്നീട് നാടിന്റെ സാംസ്കാരിക കേന്ദ്രങ്ങളായി വളർന്നു.
കുട്ടിക്കാലത്തേ വളര്‍ത്തിയെടുക്കേണ്ട ഏറ്റവും പ്രധാന ശീലമാണ് വായന. വായനയിലൂടെ മാത്രമേ പുതിയ ആശയങ്ങളുമായി പരിചയപ്പെടാനാകൂ. പുതിയ ആശയങ്ങള്‍, സങ്കല്‍പ്പങ്ങള്‍, സ്വപ്നങ്ങള്‍, ചിന്തകള്‍, അറിവുകള്‍, അനുഭവകഥകള്‍, പ്രവര്‍ത്തനരീതികള്‍, വിജയപരാജയകഥകള്‍ ഇങ്ങനെ നൂറുകണക്കിനുള്ള വിവരങ്ങളുമായി നാം നിരന്തരം പരിചയപ്പെടണം. അതിന് വായനയുമായി ചങ്ങാത്തത്തിലാകണം. ദിവസം
ഒരു മണിക്കൂറെങ്കിലും പാഠപുസ്തകത്തിനപ്പുറമുള്ള വായനയ്ക്കായി സമയം കണ്ടെത്തുക. ഇതിനു നാം ഒരു തയാറെടുപ്പ് നടത്തേണ്ടതുണ്ട്. ഒന്നാമതായി വേണ്ടത് നല്ല പുസ്തകങ്ങളുടെ ഒരു മുന്‍ഗണനാ ലിസ്റ്റ് തയാറാക്കലാണ്. ഇതിനു മുതിര്‍ന്നവരുടെ സഹായം തേടാം. അധ്യാപകരോടോ രക്ഷിതാക്കളോടോ ചോദിച്ച് വേണം ലിസ്റ്റ് തയാറാക്കാന്‍. നാലഞ്ചു വര്‍ഷം പഠിക്കാനും പ്രയോഗിക്കാനും പോകുന്ന വിഷയങ്ങള്‍കൂടി കണക്കിലെടുത്തുവേണം ലിസ്റ്റുണ്ടാക്കാന്‍. ഉദാഹരണമായി പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും എല്ലാ ക്ലാസിലും പഠിക്കാനുണ്ട്. അതിനാല്‍ ലിസ്റ്റില്‍ ഇത്തരം പുസ്തകങ്ങള്‍ നിര്‍ബന്ധമായും വേണം. പുരാണം, ചരിത്രം, ശാസ്ത്രം, ജീവചരിത്രങ്ങള്‍, ഉത്തമ സാഹിത്യരചനകള്‍ തുടങ്ങിയവ ലിസ്റ്റില്‍ ഉള്‍പ്പെടുത്താം. ഇതില്‍ നിന്നു മുന്‍ഗണനാ ക്രമത്തില്‍ പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിയില്‍ നിന്നോ ഗ്രാമീണവായനശാലകളില്‍ നിന്നോ എടുക്കാം. ചെറിയ ചെറിയ സമ്പാദ്യങ്ങളുണ്ടാക്കി പുസ്തകങ്ങള്‍ വിലകൊടുത്തു വാങ്ങി വീട്ടില്‍ സ്വന്തമായി ഒരു ലൈബ്രറി ഉണ്ടാക്കാം. പുസ്തകങ്ങള്‍ ഒരു നല്ല സമ്പാദ്യം കൂടിയാണ്. വായിക്കാതെ വളര്‍ന്നാല്‍ വളയും എന്നേ കുഞ്ഞുണ്ണിമാസ്റ്റര്‍ എഴുതിയുള്ളൂ. എന്നാല്‍ വായിക്കാതെ വളര്‍ന്നാല്‍ തുലയമെന്ന് ഇതു തിരുത്തേണ്ട കാലമായി. കുഞ്ഞുണ്ണിമാസ്റ്ററിന്‍െറ കാലത്തേതില്‍ നിന്നു ലോകം മാറിയപ്പോഴാണ് ഇത്തരമൊരവസ്ഥ ഉണ്ടായിരിക്കുന്നത്. അതിനാല്‍ ഉണരുക…! വായിക്കുക…! വിളയുക…! തുലയാതെ തല ഉയര്‍ത്തി ജീവിക്കുക…!
പുസ്തകങ്ങളില്‍ നിന്നും കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്കും മൊബൈല്‍ ഫോണുകളിലേക്കും വായനയുടെ ഘടന വ്യത്യാസപ്പെട്ടെങ്കിലും വായനാ ദിനത്തിന്റെ പ്രധാന്യം കുറയുന്നില്ല. വായനയാണ് ഒരു മനുഷ്യനെ പൂര്‍ണനാക്കുന്നത്. വായന നമുക്ക് അറിവ് പകരുകയും സംസ്‌കാരത്തെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നു. വായനയുടെ പ്രാധാന്യം മനസിലാക്കി വായിച്ചു വളരാം എന്ന പ്രതിജ്ഞയോടെ നമുക്കോരുത്തര്‍ക്കും വായനാ ദിനം ആചരിക്കാം.
Author:Athul Krishna Ghss pattambi
Thank you visit my blog ❤
My Instagram:click👈
For covid 19 vaccination booking:click👈
For any business inquiries or copyright issue contact my email: athulsurya914@gmail.com
Stay home stay safe 😷
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ