നേരത്തിനും പ്രേമത്തിനും ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയ്ക്ക് മാത്രം പ്രതീക്ഷികളർപ്പിച്ച ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് സുകുമാരൻ, നയൻതാര, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ലാലു അലക്സ്, ബാബുരാജ് തുടങ്ങി വലിയൊരു താരനിര തന്നെയുള്ള ഗോൾഡ് ഒരു മൾട്ടിയോണർ ചിത്രമാണ്.
പുത്രൻ തന്നെ തന്റെ ചിത്രങ്ങളിലൂടെ ഉണ്ടാക്കി വെച്ച ട്രേഡ്മാർക്ക് മേക്കിങ് തന്നെയാണ് ഗോൾഡ് എന്ന ചിത്രത്തെ പിടിച്ചു നിർത്തുന്നത്. റിയലിസ്റ്റിക്ക് ആയ ഒരു ബാക്ക്ഡ്രോപ്പിൽ, അത്യാവശ്യം സിനിമാറ്റിക്ക് ആയ സിറ്റുവേഷൻസുള്ള ഒരു ബേസിക് കഥയാണ് ചിത്രത്തിലുള്ളത്. എന്നാൽ ആ കഥയെ പൂർണ്ണതയിലെത്തിക്കാൻ അൽഫോൻസിന്റെ തന്നെ തിരക്കഥയ്ക്ക് കഴിയുന്നില്ല. പലയിടത്തും അയഞ്ഞു പോയ, ലൂപ്പ്ഹോൾസുള്ള തിരക്കഥയെ തന്റെ മേക്കിങ് ഗിമിക്കുകൾ കൊണ്ട് അത്യാവശ്യം വാചബിൾ ആക്കി മാറ്റുകയാണ് പുത്രൻ ഗോൾഡിലൂടെ.
ഒരു രീതിയിൽ പറഞ്ഞാൽ ചിത്രത്തിന്റെ നെടുംതൂണെന്ന് പറയാവുന്നത് രാജേഷ് മുരുകേഷന്റെ പശ്ചാത്തല സംഗീതം തന്നെയാണ്, അസാധ്യ എനർജിയാണ് സംഗീതം ചിത്രത്തിന് കൊടുക്കുന്നത്. ആനന്ദ് സി ചന്ദ്രന്റെയും വിശ്വജിത്തിന്റെയും ക്യാമറ മികച്ചു നിൽക്കുമ്പോൾ അൽഫോൻസിന്റെ തന്നെ എഡിറ്റിങ് പലയിടത്തും പ്രേമത്തെ ഓർമ്മിപ്പിച്ചു. ചില ട്രാൻസിഷനുകളും, അനാവശ്യ എഴുത്തുകളും, പ്രസക്തമല്ലാത്ത ഷോട്ട് പ്ളേസ്മെന്റുമൊക്കെ ചിത്രത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്.
സാമാന്യം നന്നായി പോയ ആദ്യ പകുതിയും, ചടുലതയും, ത്രില്ലും, ആകാംഷയുമുള്ള രണ്ടാം പകുതിയുമുള്ള ചിത്രത്തിന്റെ ക്ലൈമാക്സ് അൽപ്പം ഫോഴ്സ്ഡ് ആയി തോന്നി. അത് പോലെ തന്നെ ഫില്ലറുകൾ പോലെ ഉപയോഗിച്ച ചില കാരക്ടർ പ്ളേസ്മെന്റുകളും, തമാശകളും, സിറ്റുവേഷൻസുമൊക്കെ മുഴച്ചു നിന്നു ചിത്രത്തിൽ.
പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് ഗോൾഡിനെ മുന്നോട്ട് നയിക്കുന്നത്, അത് അദ്ദേഹം വൃത്തിയായി ചെയ്തിട്ടുമുണ്ട്. അത് പോലെ തന്നെ മികച്ചതായി തോന്നിയത് ഷമ്മി തിലകൻ, ബാബുരാജ്, ലാലു അലക്സ്, മല്ലിക സുകുമാരൻ എന്നിവരുടെ പ്രകടനങ്ങളാണ്. നയൻതാര ഉൾപ്പെടെ പല കഥാപാത്രങ്ങളും, താരങ്ങളും ചിത്രത്തിൽ വന്ന് പോകുന്നുണ്ടെങ്കിലും, എന്ത് കൊണ്ടോ പല കഥാപാത്രങ്ങളും അത്ര ഇമ്പാക്ട് ഉണ്ടാക്കിയില്ല.
ആകെത്തുകയിൽ, അൽഫോൻസ് പുത്രൻ പറഞ്ഞതു പോലെ ഒരു പ്രേമം പ്രതീക്ഷിച്ചു പോകാതെ, ഒരു നേരം മൂഡുള്ള സിനിമ പ്രതീക്ഷിച്ചു പോയാൽ സാമാന്യം നന്നായി ഇഷ്ടപ്പെടാവുന്ന, ഒരു തവണ തീയേറ്ററുകളിൽ നിന്ന് കാണാവുന്ന ചിത്രമായാണ് ഗോൾഡ് എനിക്കനുഭവപ്പെട്ടത്.
മൂവി മാക് ഗോൾഡിന് നൽകുന്ന റേറ്റിങ്- 7.5/10..
അതുൽ സൂര്യ ചുറ്റും മഴയാണ്,.... അരഞ്ഞാണച്ചരടിനെപ്പോലും കുതിർത്തുന്ന മഴ... ഇരുട്ട്,... മഴ,... ഗന്ധം; ഇരുട്ടിന്റെ, മഴയുടെ ഗന്ധത്തെ തോൽപ്പിക്കുന്ന ഒരു പൂവ്വിന്റെ ഗന്ധം,... ഇരുട്ടായി വ്യാപിച്ച്, മഴയായി മനസ്സിലേക്ക് പൈയ്തിറങ്ങി കാലുകൾക്ക് വിലങ്ങ് ചാർത്തിയ ഗന്ധം. പതിവു സന്ധ്യ, തവളകളും ചീവീടുകളും അവരുടെ സംഗീതവും കൂട്ടിനുണ്ട്, ഇരുവശവും കാടാണ്, ഇരുട്ടും. കിങ്ങിണിയിൽ നിന്നും ഭക്ഷണം കഴിച്ചു നടക്കുകയാണ്... മൊബൈൽ ടോർച്ച് ണെങ്കിലും നോട്ടം വാട്ട്സപ്പ് ചാറ്റുകളുടെ പച്ചവെളിച്ചത്തിലാണ്, സ്ക്രോളു ചെയ്യുന്നതിനിടയിൽ വിരലു നനഞ്ഞിരിക്കുണു. കഴിച്ചു കഴിഞ്ഞ് മുഖം കഴുകിത്തുടച്ചാലും കുറ്റിത്താടിക്കിടയിൽ ഒളിച്ചിരിക്കാറുള്ള വെള്ളത്തള്ളിയുതിർന്നു വീണതാണോ?... ചിന്തകൾക്കു ഇടം കൊടുക്കണേന് മുന്നേ പുറകിൽ നിന്നും ഒരു ആരവം കേട്ടു . ചിന്തകളിലെ തീ കാലുകളിലേക്ക് പടർന്നു.മൊബൈൽ അരയിൽ തിരുകി, ഓടി... തോറ്റുപോവുമെന്നുറപ്പുണ്ടെങ്കിലും മ്മള് ചില യുദ്ധങ്ങൾക്കിറങ്ങിപ്പുറപ്പെടാറില്ലേ?.... തോറ്റു. ആ ആരവം ഒരു മഴയായി അത് എന്നേയും കടന്നു പോയി തോറ്റു കൊടുക്കാൻ മനസ്സ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ