വിനീത് ശ്രീനിവാസൻ സംവിധാനവും തിരക്കഥയും നിർവഹിക്കുകയും. പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ ദർശന രാജേന്ദ്രൻ അജു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന സിനിമയാണ് ഹൃദയം.
ഹൃദയം എന്ന സിനിമയ്ക്ക് ടിക്കറ്റ് എടുക്കാൻ എന്നെ പ്രേരിപ്പിച്ചത് രണ്ടുഘടകങ്ങൾ, ഒന്ന് ഈ സിനിമ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്നുവെന്നും രണ്ട് പ്രണവ് മോഹൻലാൽ എന്ന നടൻ വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ കയ്യിൽ കയ്യിൽ എത്തുമ്പോൾ അത് എങ്ങനെയാകും എന്നാ ആകാംക്ഷയുമാണ്.
പ്രണവ് എന്ന നടന്റെ വേറൊരു തലത്തിലുള്ള അഭിനയം നമുക്ക് ഹൃദയത്തിൽ കാണാൻ സാധിക്കും. വിനീത് ശ്രീനിവാസൻ എന്ന ഡയറക്ടറുടെ കരിയർ ലെ ഏറ്റവും മികച്ച ഒരു ഫീൽ ഗുഡ് സിനിമ ആയിട്ട് ഹൃദയത്തെ കണക്കാക്കാം.
പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന കഥാപാത്രം കോളേ ജീവിതം ആരംഭിക്കുന്ന അതിലൂടെയാണ് സിനിമ ആരംഭിക്കുന്നത് 2006- 2010 കാലഘട്ടത്തിലൂടെയാണ് അരുൺ എന്ന കഥാപാത്രത്തിന്റെ കോളേജ് ജീവിതം കടന്നുപോകുന്നത്. തുടർന്ന് കഥാപാത്രത്തിന്റെ കോളേജ് ജീവിതത്തിൽ സംഭവിക്കുന്ന പ്രണയവും, വിരഹവും, സംഘർഷങ്ങളിലൂടെ യുമാണ്സിനിമ തുടർന്ന് സഞ്ചരിക്കുന്നത്. കോളേജിലെ ആദ്യദിനം തന്നെ പ്രണവ് ദർശന എന്ന പെൺകുട്ടിയുമായി അടുപ്പത്തിൽ ആകുന്നു. അരുൺ എന്ന കഥാപാത്രത്തിന്റെ ഒപ്പം എടുത്തുപറയേണ്ട ഒരു കഥാപാത്രമാണ് ദർശന. അരുൺ എന്ന കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കാൻ ദർശന എന്ന കഥാപാത്രം സഹായിക്കുന്നുണ്ട്. അരുൺ ന്റെ കോളേജിലെ സുഹൃത്തായി കാണിക്കുന്ന ജോസഫ് താടിക്കാരൻ ചിത്രത്തിൽ മികച്ചൊരു കഥാപാത്രമായി തോന്നി. ചിത്രത്തിലെ കോമഡി രംഗങ്ങൾ സൃഷ്ടിക്കാൻ ഈ കഥാപാത്രത്തിനു കഴിഞ്ഞു. കല്യാണി പ്രിയദർശൻ ചെയ്ത വിദ്യാ എന്ന കഥാപാത്രം സിനിമയുടെ അവസാനഭാഗങ്ങൾ ആണ് വരുന്നതെങ്കിലും വളരെ മികച്ച ഒരു കഥാപാത്രമായിരുന്നു അത്. സിനിമയുടെ രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ അരുൺ എന്ന കഥാപാത്രത്തിന്റെ കോളേജിൽ ലൈഫിന് ശേഷം ഉള്ള ജീവിതം ആണ് കാണിക്കുന്നത്. രണ്ടാം ഭാഗത്തിൽ എവിടെയോ യഥാർത്ഥ ജീവിതത്തിലെ പ്രണവിനെ ചിത്രത്തിൽ കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചത് പോലെ തോന്നി.
അടുത്തതായി പറയേണ്ടത് ഈ സിനിമയുടെ സംഗീതം ആണ്. ഈ സിനിമയുടെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വാഹിദ് ആണ്. അദ്ദേഹത്തിന്റെ മികച്ച ഒരു സംഗീത സംവിധാനം നമുക്ക് സിനിമയിൽ കാണാം. ഈ സിനിമയിൽ ആകെ 15 പാട്ടുകൾ ആണ് ഉള്ളത് പക്ഷേ ഈ 15 പാട്ടുകളും സിനിമയിൽ വച്ചിരിക്കുന്ന രീതി അത് വ്യത്യസ്തമാണ്. കണ്ടിരുന്നു ഓരോ പ്രേക്ഷകനും ഈ ചിത്രത്തിൽ 15 പാട്ടുകൾ ഉണ്ടോ എന്ന് സംശയിക്കുന്ന തരത്തിലാണ് ഈ പാട്ടുകൾ വരുന്നത്.
ഈ സിനിമയുടെ ദൈർഘ്യം മൂന്ന് മണിക്കൂറാണ് പക്ഷേ കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകനും സിനിമയിൽ മൂന്നുമണിക്കൂർ പോകുന്നത് അറിയുന്നതേയില്ല. സിനിമ കഴിഞ്ഞിറങ്ങുമ്പോൾ സിനിമയിലെ ഓരോ കഥാപാത്രവും പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി പറ്റുന്നു. അവിടെത്തന്നെയാണ് വിനായകൻ വിജയവും.
ഈയൊരു കാലഘട്ടത്തിലും ഈ സിനിമ തീയേറ്ററിൽ തന്നെ ഇറക്കാൻ പ്രൊഡ്യൂസർ വിശാഖ് കാണിച്ച ധൈര്യം എടുത്തു പറയേണ്ടതാണ്.
തീർച്ചയായും നിങ്ങൾക്ക് ഈ സിനിമയ്ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം കാരണം ഈ സിനിമ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച അവരുടെ ഹൃദയം കൂടിയാണ്❤.
അതുൽ സൂര്യ ചുറ്റും മഴയാണ്,.... അരഞ്ഞാണച്ചരടിനെപ്പോലും കുതിർത്തുന്ന മഴ... ഇരുട്ട്,... മഴ,... ഗന്ധം; ഇരുട്ടിന്റെ, മഴയുടെ ഗന്ധത്തെ തോൽപ്പിക്കുന്ന ഒരു പൂവ്വിന്റെ ഗന്ധം,... ഇരുട്ടായി വ്യാപിച്ച്, മഴയായി മനസ്സിലേക്ക് പൈയ്തിറങ്ങി കാലുകൾക്ക് വിലങ്ങ് ചാർത്തിയ ഗന്ധം. പതിവു സന്ധ്യ, തവളകളും ചീവീടുകളും അവരുടെ സംഗീതവും കൂട്ടിനുണ്ട്, ഇരുവശവും കാടാണ്, ഇരുട്ടും. കിങ്ങിണിയിൽ നിന്നും ഭക്ഷണം കഴിച്ചു നടക്കുകയാണ്... മൊബൈൽ ടോർച്ച് ണെങ്കിലും നോട്ടം വാട്ട്സപ്പ് ചാറ്റുകളുടെ പച്ചവെളിച്ചത്തിലാണ്, സ്ക്രോളു ചെയ്യുന്നതിനിടയിൽ വിരലു നനഞ്ഞിരിക്കുണു. കഴിച്ചു കഴിഞ്ഞ് മുഖം കഴുകിത്തുടച്ചാലും കുറ്റിത്താടിക്കിടയിൽ ഒളിച്ചിരിക്കാറുള്ള വെള്ളത്തള്ളിയുതിർന്നു വീണതാണോ?... ചിന്തകൾക്കു ഇടം കൊടുക്കണേന് മുന്നേ പുറകിൽ നിന്നും ഒരു ആരവം കേട്ടു . ചിന്തകളിലെ തീ കാലുകളിലേക്ക് പടർന്നു.മൊബൈൽ അരയിൽ തിരുകി, ഓടി... തോറ്റുപോവുമെന്നുറപ്പുണ്ടെങ്കിലും മ്മള് ചില യുദ്ധങ്ങൾക്കിറങ്ങിപ്പുറപ്പെടാറില്ലേ?.... തോറ്റു. ആ ആരവം ഒരു മഴയായി അത് എന്നേയും കടന്നു പോയി തോറ്റു കൊടുക്കാൻ മനസ്സ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ