മോഹന്‍ലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പ് കുറേനാളായി. പ്രിയദര്‍ശന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് വൈകിയത്. ഇപോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യപിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് റിലീസ് അറിയിച്ചിരിക്കുന്നത്. മെയ് 13ന് ആണ് ചിത്രം റിലീസ് ചെയ്യുക. പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തിലെ ഗാനം പുറത്തുവിട്ടിരുന്നു. പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന 'കുഞ്ഞു കുഞ്ഞാലി'യെ അവതരിപ്പിക്കുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വ...
Hey i am athul from Kerala This blog tech and lifestyle stories related page follow my bolg❤