ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ മത്സരാർത്ഥികൾ ആരൊക്കെ ?

Bigg Boss Malayalam Season 3 Live Updates: ബിഗ് ബോസ് മത്സരാർത്ഥികൾ ഇവർ

Bigg Boss Malayalam Season 3 Live Updates:  ബിഗ് ബോസ് മത്സരാർത്ഥികൾ ഇവർ

Author Athul surya :Bigg Boss Malayalam Season 3: ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിലെ മൂന്നാം സീസണിനു തുടക്കമായി.

നടൻ നോബി മാർക്കോസ്, സൈക്കോളജിസ്റ്റായ ഡിംപിൾ ബാൽ, ആർ ജെ കിടിലം ഫിറോസ്, നടൻ മണികുട്ടൻ, പവർ ലിഫ്റ്റിംഗ് ചാമ്പ്യന്‍ മജിസിയ ഭാനു, ആർ ജെ സൂര്യ മേനോൻ, പാട്ടുകാരിയും വയനിലിസ്റ്റുമായ ലക്ഷ്മി ജയൻ, ഡിജെയും മോഡലുമായ സായ് വിഷ്ണു ആർ, സീരിയൽ താരം അനൂപ് കൃഷ്ണൻ, മഹാരാജാസ് കോളേജിലെ പി എച്ച് ഡി വിദ്യാർത്ഥിയായ അഡോണി ടി ജോൺ, ഡി ഫോർ ഡാൻസ് ഫെയിം റംസാൻ മുഹമ്മദ്, പാട്ടുകാരിയും മോഡലുമായ ഋതു മന്ത്ര, യോഗ പരിശീലകയും നർത്തകിയുമായ സന്ധ്യ മനോജ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിങ്ങനെ 14 മത്സരാർത്ഥികളാണ് ഇന്ന് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചത്.

സീസണ്‍ 3ലെ മുഴുവന്‍ മത്സരാര്‍ഥികളെയും വിശദമായി അറിയാം..

1.നോബി മാര്‍ക്കോസ്

പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാള്‍. സ്റ്റേജിലോ മിനിസ്ക്രീനിലോ ബിഗ് സ്ക്രീനിലോ നോബിയുടെ കോമഡി കണ്ട് ചിരിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല.

2.ഡിംപല്‍ ഭാല്‍

പ്രേക്ഷകര്‍ക്ക് അത്ര പരിചയമുണ്ടാവാന്‍ സാധ്യതയില്ലാത്ത മത്സരാര്‍ഥി. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍ പൂര്‍ത്തിയാക്കിയ ഡിംപല്‍ കുട്ടികളുടെ സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു. ഉത്തര്‍പ്രദേശുകാരനായ അച്ഛന്‍റെയും മലയാളിയായ അമ്മയുടെയും മകള്‍.

3.കിടിലം ഫിറോസ് (ഫിറോസ്‍ഖാന്‍ അബ്ദുല്‍ അസീസ്)

പേരിനു മുന്‍പ് 'കിടിലം' എന്നു ചേര്‍ത്ത ആത്മവിശ്വാസത്തിന്‍റെ മുഖം. എഫ് എം സ്റ്റേഷനുകളില്‍ നിന്ന് മലയാളി ആദ്യം തിരിച്ചറിഞ്ഞ ശബ്ദങ്ങളില്‍ ഒന്ന്. സാമൂഹ്യപ്രവര്‍ത്തകന്‍, മോട്ടിവേഷണല്‍ സ്പീക്കര്‍, നടന്‍

4.മണിക്കുട്ടന്‍

മുഖവുര ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയതാരം. 'കായംകുളം കൊച്ചുണ്ണി' എന്ന സീരിയലിലെ ടൈറ്റില്‍ കഥാപാത്രമായാണ് മണിക്കുട്ടനെ പ്രേക്ഷകര്‍ ആദ്യമറിയുന്നത്. നിരവധി സിനിമകളിലൂടെ പിന്നീട് പ്രിയങ്കരനായി.

5.മജീസിയ ഭാനു

ബോക്സിംഗ് എന്ന ആഗ്രഹത്തില്‍ നിന്ന് പവര്‍ ലിഫ്റ്റിംഗ് മേഖലയിലേക്കെത്തി നേട്ടങ്ങള്‍ കൊയ്യുന്ന അഭിമാനതാരം. കോഴിക്കോട്ടെ ചെറുഗ്രാമത്തില്‍നിന്നുള്ള മജീസിയ 2017ലെ ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡലോടെയാണ് രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

6.സൂര്യ ജെ മേനോന്‍

കേരളത്തിലെ ആദ്യത്തെ വനിതാ ഡിജെമാരില്‍ ഒരാള്‍. ആര്‍ജെ ആയും പ്രവര്‍ത്തിച്ചിട്ടുള്ള സൂര്യ നടിയും മോഡലുമാണ്.

7.ലക്ഷ്‍മി ജയന്‍

ഗായിക എന്ന നിലയില്‍ അറിയപ്പെടാനാണ് ഏറ്റവും ആഗ്രഹമെങ്കിലും പല നിലകളില്‍ കഴിവ് തെളിയിച്ച കലാകാരി. ഒരേ ഗാനം ആണ്‍-പെണ്‍ ശബ്ദങ്ങളില്‍ ആലപിച്ച് വേദികളെ വിസ്‍മയിപ്പിച്ചിട്ടുണ്ട്.

8.സായ് വിഷ്‍ണു

സിനിമ എന്ന കലയെ ജീവനുതുല്യം സ്നേഹിക്കുന്ന താനെന്ന അഭിനേതാവിനെ ബിഗ് സ്ക്രീനില്‍ സ്വപ്നം കാണുന്ന ചെറുപ്പക്കാരന്‍, അതാണ് സായ് വിഷ്ണു. കാന്‍, ഓസ്‍കര്‍ വേദികളിലൊക്കെ മികച്ച നടനുള്ള പുരസ്കാര പ്രഖ്യാപനത്തില്‍ ഒരിക്കല്‍ തന്‍റെ പേര് വിളിക്കുന്നതാണ് ഈ ചെറുപ്പക്കാരന്‍റെ സ്വപ്നം.

9.അനൂപ് കൃഷ്‍ണന്‍

മലയാളി സീരിയല്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത താരം. സിനിമയില്‍ മുഖം കാണിച്ചതിനുശേഷം സീരിയലിലേക്ക് എത്തിയ താരമാണ് അനൂപ്. സീതാകല്യാണത്തിലെ വേഷമാണ് ബ്രേക്ക് നേടിക്കൊടുത്തത്.

10.അഡോണി ടി ജോണ്‍

ഇത്തവണത്തെ ബിഗ് ബോസിലെ പ്രായംകുറഞ്ഞ മത്സരാര്‍ഥികളില്‍ ഒരാള്‍. മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിയായ അഡോണി നിലവില്‍ എറണാകുളം മഹാരാജാസ് കോളെജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച്‍ഡി ചെയ്യുന്നു.

11.റംസാന്‍ മുഹമ്മദ്

നൃത്തവേദികളിലെ യംഗ് സൂപ്പര്‍സ്റ്റാര്‍. ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തന്‍. റംസാനെ അറിയാത്തവര്‍ കുറവായിരിക്കും

12. റിതു മന്ത്ര

കണ്ണൂര്‍ സ്വദേശി. ബംഗളൂരുവില്‍ ബിരുദാനന്തരബിരുദ പഠനത്തിനിടെ മോഡലിംഗ്, ഫാഷന്‍ രംഗത്തേക്ക് കടന്നുവന്നു. ഗായിക, നടി. ഓപറേഷന്‍ ജാവയാണ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.

13.സന്ധ്യ മനോജ്

ഭരതനാട്യമായിരുന്നു സന്ധ്യയുടെ ആദ്യ ഇഷ്ടം. പിന്നീട് നൃത്തത്തോടുള്ള പ്രണയം ഒഡീസിയിലേക്ക് എത്തിച്ചു. നിരവധി വേദികളിലെ ചുവടുകളാല്‍ കൈയടി നേടിയ പ്രതിഭ.

14.ഭാഗ്യലക്ഷ്‍മി

ഇത്തവണത്തെ ബിഗ് ബോസിലെ ഏറ്റവും പ്രശസ്ത സാന്നിധ്യം. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, നടി, ആക്ടിവിസ്റ്റ് എന്നിങ്ങനെ പല റോളുകളില്‍ മലയാളികള്‍ക്ക് ഏറെ പരിചിതയായ സാന്നിധ്യം.

ചെന്നൈ പൂനമല്ലിക്ക് അടുത്തെ ചെമ്പരൻപാക്കം ഇ വി പി ഫിലിം സിറ്റിയിലാണ് ഇത്തവണയും ‘ബിഗ് ബോസ് മലയാള’ത്തിന്റെ സെറ്റൊരുക്കിയിരിക്കുന്നത്. 6000 സ്‌ക്വയർ ഫിറ്റോളം വിസ്താരമുള്ള വീടാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.

തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാവും ഷോ സംപ്രേഷണം ചെയ്യുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും പ്രേക്ഷകർക്ക് ബിഗ് ബോസ് കാണാം.

the show must go on

©️Athul techy blogs

For any promotion contact me on instagram(tap)


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മഴകാലം

അതുൽ സൂര്യ   ചുറ്റും മഴയാണ്,.... അരഞ്ഞാണച്ചരടിനെപ്പോലും കുതിർത്തുന്ന മഴ... ഇരുട്ട്,...  മഴ,...  ഗന്ധം;  ഇരുട്ടിന്റെ, മഴയുടെ ഗന്ധത്തെ തോൽപ്പിക്കുന്ന ഒരു പൂവ്വിന്റെ ഗന്ധം,...  ഇരുട്ടായി വ്യാപിച്ച്, മഴയായി മനസ്സിലേക്ക് പൈയ്തിറങ്ങി കാലുകൾക്ക് വിലങ്ങ് ചാർത്തിയ ഗന്ധം. പതിവു സന്ധ്യ, തവളകളും ചീവീടുകളും അവരുടെ സംഗീതവും കൂട്ടിനുണ്ട്,  ഇരുവശവും കാടാണ്, ഇരുട്ടും. കിങ്ങിണിയിൽ നിന്നും ഭക്ഷണം കഴിച്ചു നടക്കുകയാണ്... മൊബൈൽ ടോർച്ച് ണെങ്കിലും നോട്ടം  വാട്ട്സപ്പ് ചാറ്റുകളുടെ പച്ചവെളിച്ചത്തിലാണ്,  സ്ക്രോളു ചെയ്യുന്നതിനിടയിൽ വിരലു നനഞ്ഞിരിക്കുണു.  കഴിച്ചു കഴിഞ്ഞ് മുഖം കഴുകിത്തുടച്ചാലും കുറ്റിത്താടിക്കിടയിൽ ഒളിച്ചിരിക്കാറുള്ള വെള്ളത്തള്ളിയുതിർന്നു വീണതാണോ?... ചിന്തകൾക്കു ഇടം കൊടുക്കണേന് മുന്നേ  പുറകിൽ നിന്നും ഒരു ആരവം കേട്ടു .  ചിന്തകളിലെ തീ കാലുകളിലേക്ക് പടർന്നു.മൊബൈൽ അരയിൽ തിരുകി, ഓടി... തോറ്റുപോവുമെന്നുറപ്പുണ്ടെങ്കിലും മ്മള് ചില യുദ്ധങ്ങൾക്കിറങ്ങിപ്പുറപ്പെടാറില്ലേ?....  തോറ്റു. ആ ആരവം ഒരു മഴയായി അത് എന്നേയും കടന്നു പോയി തോറ്റു കൊടുക്കാൻ മനസ്സ...

അടിമുടി അല്‍ഫോണ്‍സ് പുത്രൻ സിനിമ, 'ഗോള്‍ഡ്' റിവ്യു

നേരത്തിനും പ്രേമത്തിനും ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയ്ക്ക് മാത്രം പ്രതീക്ഷികളർപ്പിച്ച ചിത്രമാണ് ഗോൾഡ്‌. പൃഥ്വിരാജ് സുകുമാരൻ, നയൻതാര, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ലാലു അലക്സ്, ബാബുരാജ് തുടങ്ങി വലിയൊരു താരനിര തന്നെയുള്ള ഗോൾഡ്‌ ഒരു മൾട്ടിയോണർ ചിത്രമാണ്. പുത്രൻ തന്നെ തന്റെ ചിത്രങ്ങളിലൂടെ ഉണ്ടാക്കി വെച്ച ട്രേഡ്മാർക്ക് മേക്കിങ് തന്നെയാണ് ഗോൾഡ്‌ എന്ന ചിത്രത്തെ പിടിച്ചു നിർത്തുന്നത്. റിയലിസ്റ്റിക്ക് ആയ ഒരു ബാക്ക്ഡ്രോപ്പിൽ, അത്യാവശ്യം സിനിമാറ്റിക്ക് ആയ സിറ്റുവേഷൻസുള്ള ഒരു ബേസിക് കഥയാണ് ചിത്രത്തിലുള്ളത്. എന്നാൽ ആ കഥയെ പൂർണ്ണതയിലെത്തിക്കാൻ അൽഫോൻസിന്റെ തന്നെ തിരക്കഥയ്ക്ക് കഴിയുന്നില്ല. പലയിടത്തും അയഞ്ഞു പോയ, ലൂപ്പ്ഹോൾസുള്ള തിരക്കഥയെ തന്റെ മേക്കിങ് ഗിമിക്കുകൾ കൊണ്ട് അത്യാവശ്യം വാചബിൾ ആക്കി മാറ്റുകയാണ് പുത്രൻ ഗോൾഡിലൂടെ. ഒരു രീതിയിൽ പറഞ്ഞാൽ ചിത്രത്തിന്റെ നെടുംതൂണെന്ന് പറയാവുന്നത് രാജേഷ് മുരുകേഷന്റെ പശ്ചാത്തല സംഗീതം തന്നെയാണ്, അസാധ്യ എനർജിയാണ് സംഗീതം ചിത്രത്തിന് കൊടുക്കുന്നത്. ആനന്ദ് സി ചന്ദ്രന്റെയും വിശ്വജിത്തിന്റെയും ക്യാമറ മികച്ചു നിൽക്കുമ്പോൾ അൽഫോൻസിന്റെ തന്നെ എഡിറ്റിങ...

ഹൃദയം മൂവി ഫുൾ റിവ്യൂ, ഇത് നിങ്ങളുടെ ഹൃദയംകൊണ്ട് കാണേണ്ട സിനിമ💖

വിനീത് ശ്രീനിവാസൻ സംവിധാനവും തിരക്കഥയും നിർവഹിക്കുകയും. പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ ദർശന രാജേന്ദ്രൻ അജു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന സിനിമയാണ് ഹൃദയം . ഹൃദയം എന്ന സിനിമയ്ക്ക് ടിക്കറ്റ് എടുക്കാൻ എന്നെ പ്രേരിപ്പിച്ചത് രണ്ടുഘടകങ്ങൾ, ഒന്ന് ഈ സിനിമ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്നുവെന്നും രണ്ട് പ്രണവ് മോഹൻലാൽ എന്ന നടൻ വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ കയ്യിൽ കയ്യിൽ എത്തുമ്പോൾ അത് എങ്ങനെയാകും എന്നാ ആകാംക്ഷയുമാണ്. പ്രണവ് എന്ന നടന്റെ വേറൊരു തലത്തിലുള്ള അഭിനയം നമുക്ക് ഹൃദയത്തിൽ കാണാൻ സാധിക്കും. വിനീത് ശ്രീനിവാസൻ എന്ന ഡയറക്ടറുടെ കരിയർ ലെ ഏറ്റവും മികച്ച ഒരു ഫീൽ ഗുഡ് സിനിമ ആയിട്ട് ഹൃദയത്തെ കണക്കാക്കാം. പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന കഥാപാത്രം  കോളേ ജീവിതം ആരംഭിക്കുന്ന അതിലൂടെയാണ് സിനിമ ആരംഭിക്കുന്നത് 2006- 2010 കാലഘട്ടത്തിലൂടെയാണ് അരുൺ എന്ന കഥാപാത്രത്തിന്റെ കോളേജ് ജീവിതം കടന്നുപോകുന്നത്. തുടർന്ന് കഥാപാത്രത്തിന്റെ കോളേജ് ജീവിതത്തിൽ സംഭവിക്കുന്ന പ്രണയവും, വിരഹവും, സംഘർഷങ്ങളിലൂടെ യുമാണ്സിനിമ തുടർന്ന് സഞ്ചരിക്കുന്നത്. കോ...