കുരുതി! കുരുതിയെന്ന സിനിമ കണ്ട് എഴുന്നേൽക്കാൻ നേരം, ഇത് ഞങ്ങളെ പറ്റിയല്ല "അന്ധവിശ്വാസി"കളേയും "തീവ്രവിശ്വാസി"കളേയും കുറിച്ചാണെന്ന് പറയുകയല്ലാതെ, സ്വന്തം കരണത്തേറ്റ അടി മറക്കാൻ, അത് കൊണ്ടുണ്ടായ ജാള്യത മറയ്ക്കാൻ മറ്റു വഴികളൊന്നുമില്ല. അത് തന്നെയാണിപ്പോൾ സിനിമ കണ്ട് കഴിഞ്ഞയാളുകൾ ചെയ്തു കൊണ്ടിരിക്കുന്നതും! നിലവിൽ നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ എന്നതിലുപരി, ഇന്നലെകളിലുൾപ്പടെ യാതൊരു കാരണവുമില്ലാതെ മനുഷ്യൻ മനുഷ്യനെ തന്നെ കൊന്ന് തിന്നതിന്റെ, ഇന്നും കൊന്നു കൊണ്ടിരിക്കുന്നതിന്റെ ദൃശ്യാവിഷ്കാരവും, ഈ ക്രൂരതകളുടെ യഥാർത്ഥ കാരണത്തെ പറ്റിയുള്ള തുറന്നു പറച്ചിലുമാണ് കുരുതി. ആർക്കോ വേണ്ടി, എന്തിനോ വേണ്ടി, എന്തോ കിട്ടുമെന്ന് പ്രതീക്ഷിച്ച് നടത്തുന്ന കൊലകളെയാണ് "കുരുതി"യെന്ന് പറയുക. മുന്നിൽ നിൽക്കുന്നത് ആരാണെന്ന് പോലുമറിയാതെ, യാതൊരു പരിചയവുമില്ലാതെ, അവന്റെ പേര് പോലുമൊന്നറിയാതെ, അവൻ നിങ്ങളോട് മോശമായി യാതൊന്നും ചെയ്തിട്ടില്ലാതെ, അങ്ങനെ യാതൊരു കാരണങ്ങളുമില്ലാതെ, ആർക്കോ വേണ്ടി, എന്തോ നിങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ നിങ്ങൾക്കങ്ങനെ ആരുടെയെങ്കിലും ജീവനെടുക്കാൻ കഴിയുമോ? ...
Hey i am athul from Kerala This blog tech and lifestyle stories related page follow my bolg❤