കുരുതി!
കുരുതിയെന്ന സിനിമ കണ്ട് എഴുന്നേൽക്കാൻ നേരം, ഇത് ഞങ്ങളെ പറ്റിയല്ല "അന്ധവിശ്വാസി"കളേയും "തീവ്രവിശ്വാസി"കളേയും കുറിച്ചാണെന്ന് പറയുകയല്ലാതെ, സ്വന്തം കരണത്തേറ്റ അടി മറക്കാൻ, അത് കൊണ്ടുണ്ടായ ജാള്യത മറയ്ക്കാൻ മറ്റു വഴികളൊന്നുമില്ല. അത് തന്നെയാണിപ്പോൾ സിനിമ കണ്ട് കഴിഞ്ഞയാളുകൾ ചെയ്തു കൊണ്ടിരിക്കുന്നതും!
നിലവിൽ നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ എന്നതിലുപരി, ഇന്നലെകളിലുൾപ്പടെ യാതൊരു കാരണവുമില്ലാതെ മനുഷ്യൻ മനുഷ്യനെ തന്നെ കൊന്ന് തിന്നതിന്റെ, ഇന്നും കൊന്നു കൊണ്ടിരിക്കുന്നതിന്റെ ദൃശ്യാവിഷ്കാരവും, ഈ ക്രൂരതകളുടെ യഥാർത്ഥ കാരണത്തെ പറ്റിയുള്ള തുറന്നു പറച്ചിലുമാണ് കുരുതി.
ആർക്കോ വേണ്ടി, എന്തിനോ വേണ്ടി, എന്തോ കിട്ടുമെന്ന് പ്രതീക്ഷിച്ച് നടത്തുന്ന കൊലകളെയാണ് "കുരുതി"യെന്ന് പറയുക.
മുന്നിൽ നിൽക്കുന്നത് ആരാണെന്ന് പോലുമറിയാതെ, യാതൊരു പരിചയവുമില്ലാതെ, അവന്റെ പേര് പോലുമൊന്നറിയാതെ, അവൻ നിങ്ങളോട് മോശമായി യാതൊന്നും ചെയ്തിട്ടില്ലാതെ, അങ്ങനെ യാതൊരു കാരണങ്ങളുമില്ലാതെ, ആർക്കോ വേണ്ടി, എന്തോ നിങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ നിങ്ങൾക്കങ്ങനെ ആരുടെയെങ്കിലും ജീവനെടുക്കാൻ കഴിയുമോ?
അങ്ങനെ നിങ്ങളെ കൊണ്ട് മറ്റൊരുവന്റെ ജീവനെടുപ്പിക്കുന്ന എന്തെങ്കിലും ഇന്നീ ഭൂമിയിലുണ്ടോ?
ഉണ്ട്!
മതം!
ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും പേര് പറഞ്ഞ് തമ്മിൽ തല്ലി മരിച്ചു വീണവർക്കോ, ഇന്നും മരിച്ചു കൊണ്ടിരിക്കുന്നവർക്കോ, ഇന്ത്യയിലേക്ക് തോക്കുകളേന്തി നുഴഞ്ഞു കയറി കൊണ്ടിരുന്ന യൗവനങ്ങൾക്കോ, അവരാൽ കൊല്ലപ്പെടുന്ന മനുഷ്യർക്കോ, അങ്ങ് ഇസ്രയേലിലും പലസ്തീനിലും പാക്കിസ്ഥാനിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും, ഇങ്ങ് ഇന്ത്യയിലും തമ്മിൽ തമ്മിൽ കടിച്ചു കീറി പിടഞ്ഞു വീണു കൊണ്ടിരിക്കുന്നവർക്കോ പരസ്പരം തങ്ങളാരാണെന്ന് പോലുമറിയില്ല!
എന്നിട്ടും എങ്ങനെയാണിവർക്കീ ക്രൂരത ചെയ്യാൻ കഴിയുന്നത്?
ഇന്ന് വരെ നേരിൽ കണ്ടിട്ട് പോലുമില്ലാത്ത, യാതൊരു മുൻ പരിചയവുമില്ലാത്ത ജനതകൾക്ക് എങ്ങനെയാണിങ്ങനെ പരസ്പരം വെറുക്കാൻ കഴിയുന്നത്?
അവരെ ഇവിടെ നിന്നും തുടച്ചു നീക്കണമെന്നാലോചിക്കാൻ കഴിയുന്നത്?
അവരെന്നും നമ്മളെന്നും പറഞ്ഞ് പരസ്പരം ചേരി തിരിഞ്ഞ്, വെട്ടി കുത്തി സ്വയം പിടഞ്ഞില്ലാതെയാവാൻ കഴിയുന്നത്?
ഒരൊറ്റ ഉത്തരമേയുള്ളൂ..
മതം!
ഇവിടെ ജനിച്ചു വീഴുന്ന ഓരോ കുട്ടിയേയും മറ്റൊരുവനെ അന്യനായി കാണാനും, അവനെ വെറുക്കാനും പഠിപ്പിച്ചു കൊണ്ട് തന്നെയാണ് ഓരോ അച്ഛനമ്മമാരും സമൂഹവും അവരെ വളർത്തി കൊണ്ടു വരുന്നത്. അത് മതമുപയോഗിച്ചല്ലാതെ മറ്റൊന്നു കൊണ്ടും സാധ്യമല്ല താനും!
©️Athul techy bolgs
അതുൽ സൂര്യ ചുറ്റും മഴയാണ്,.... അരഞ്ഞാണച്ചരടിനെപ്പോലും കുതിർത്തുന്ന മഴ... ഇരുട്ട്,... മഴ,... ഗന്ധം; ഇരുട്ടിന്റെ, മഴയുടെ ഗന്ധത്തെ തോൽപ്പിക്കുന്ന ഒരു പൂവ്വിന്റെ ഗന്ധം,... ഇരുട്ടായി വ്യാപിച്ച്, മഴയായി മനസ്സിലേക്ക് പൈയ്തിറങ്ങി കാലുകൾക്ക് വിലങ്ങ് ചാർത്തിയ ഗന്ധം. പതിവു സന്ധ്യ, തവളകളും ചീവീടുകളും അവരുടെ സംഗീതവും കൂട്ടിനുണ്ട്, ഇരുവശവും കാടാണ്, ഇരുട്ടും. കിങ്ങിണിയിൽ നിന്നും ഭക്ഷണം കഴിച്ചു നടക്കുകയാണ്... മൊബൈൽ ടോർച്ച് ണെങ്കിലും നോട്ടം വാട്ട്സപ്പ് ചാറ്റുകളുടെ പച്ചവെളിച്ചത്തിലാണ്, സ്ക്രോളു ചെയ്യുന്നതിനിടയിൽ വിരലു നനഞ്ഞിരിക്കുണു. കഴിച്ചു കഴിഞ്ഞ് മുഖം കഴുകിത്തുടച്ചാലും കുറ്റിത്താടിക്കിടയിൽ ഒളിച്ചിരിക്കാറുള്ള വെള്ളത്തള്ളിയുതിർന്നു വീണതാണോ?... ചിന്തകൾക്കു ഇടം കൊടുക്കണേന് മുന്നേ പുറകിൽ നിന്നും ഒരു ആരവം കേട്ടു . ചിന്തകളിലെ തീ കാലുകളിലേക്ക് പടർന്നു.മൊബൈൽ അരയിൽ തിരുകി, ഓടി... തോറ്റുപോവുമെന്നുറപ്പുണ്ടെങ്കിലും മ്മള് ചില യുദ്ധങ്ങൾക്കിറങ്ങിപ്പുറപ്പെടാറില്ലേ?.... തോറ്റു. ആ ആരവം ഒരു മഴയായി അത് എന്നേയും കടന്നു പോയി തോറ്റു കൊടുക്കാൻ മനസ്സ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ