Author:Athul surya
ഇന്ത്യയിൽ പലരും സ്മാർട്ട് ഫോൺ വാങ്ങുന്നത് പോലും വാട്സ്ആപ്പ് ഉപയോഗിക്കാൻ ആണ്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിലവിൽ 350 മില്യൺ യൂസ് ഉണ്ട് വാട്സാപ്പിൽ. ഈ കണക്കുകൾ തന്നെ വാട്സ്ആപ്പ് എത്രമാത്രം ഇന്ത്യയിൽ ജനപ്രിയമാണ് എന്ന് മനസ്സിലാക്കി തരുന്നു. കഴിഞ്ഞദിവസം വാട്സപ്പ്പ് നടത്തിയ ഒരു വിവാദ പ്രസ്താവന ശേഷമാണ് സാധാരണക്കാരായ പല ഉപഭോക്താക്കളും തങ്ങളുടെ Data സേഫ് അല്ല എന്ന് മനസ്സിലാക്കുന്നത്. വാട്സ്ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ പല അനുമതികളുംം നൽകണo നിങ്ങളുടെ ഫോൺ നമ്പർ ശരിയാണോ എന്ന് നോക്കണം നിങ്ങളുടെ കോൺടാക്ട് എല്ലാം അവർ ചോദിക്കും ഇതെല്ലാം നിങ്ങളുടെ Data അണ് ചുരുക്കത്തിൽ പറഞ്ഞാൽ നമ്മുടെ വാട്സാപ്പ് ഡാറ്റ വെച്ചു മാത്രമാണ് വാട്സ്ആപ്പ് മുന്നോട്ടുപോകുന്നത്. നിലവിൽ അവരുടെ ടൈംസ്& കണ്ടീഷൻസ് ആക്സെപ്റ്റ് ചെയ്യാത്തവരുടെ വാട്സ്ആപ്പ് ഫെബ്രുവരി എട്ടാം തീയതി ശേഷം ഉപയോഗിക്കാൻ കഴിയില്ല.1. എന്താണ് വാട്സ്ആപ്പ്?
നിലവിൽ ഫേസ്ബുക്കിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ഫ്രീ മെസ്സേജിങ് സേവനമാണ് വാട്സ്ആപ്പ്. സെല്ലുലാർ നെറ്റ്‌വർക്ക് ഇല്ലെങ്കിലും വൈഫൈ വഴി വീഡിയോ കോൾ വോയിസ് കോളുകളും ടെക്സ്റ്റ് കോളുകൾ ലോകത്തെവിടെയും എത്തിക്കാൻ സാധിക്കും. ആപ്പ് തുടങ്ങുന്നത് 2009 ലാണ്. പിന്നീട് 2014 ഫേസ്ബുക്ക് വാട്സ് ആപ്പിനെ വാങ്ങി. ഇന്ന് വാട്സ്ആപ്പ് ആണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ മെസ്സേജ് സംവിധാനം.
2. വാട്സ്ആപ്പ് സുരക്ഷിതമോ?
എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ വാട്‌സാപ്പിനെ അതില്ലാത്ത ആപ്പുകളെക്കാള്‍ സുരക്ഷിതമാണെന്നു വരുത്തുന്നു. എന്നാൽ ഒരു കമ്മ്യൂണിക്കേഷൻ ആപ്പും 100% സുരക്ഷിതമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിങ്ങൾ വാട്സ്ആപ്പ് സുരക്ഷിതമല്ല എന്ന് വെച്ച് ആപ്പുകൾകൾ തിരഞ്ഞു പോകുന്നതിൽ അർത്ഥമിില്ല കാരണം ആപ്പുകൾ നിങ്ങളുടെ ഡാറ്റ ശേഖരിക്കുന്നുണ്ട്. വാട്സാപ്പിലെ പ്രധാന ന്യൂനതകൾ ആയി പറയുന്നത് അതിൽ കോൺടാക്ട് ആക്സസ് നൽകേണ്ടി വരുന്നതാണ്. നിങ്ങൾ കോൺടാക്ട് എങ്ങനെ കമ്മ്യൂണിക്കേറ്റ്റ് ചെയ്യുന്നു എന്ന്് അറിയാനുള്ള സാധ്യത ഉണ്ടെന്നു പറയുന്നു.
3. അപ്പോൾ എങ്ങനെയാണ് സ്വകാര്യത സംരക്ഷിക്കുന്നത്?
ദൗർഭാഗ്യവശാൽ ലോകത്തെ ഒരു ആപ്പും ആക്രമണകാരികൾ നിന്നും സുരക്ഷിതമല്ല എന്നതാണ് സത്യം. നിങ്ങൾ നിങ്ങളുടെ പ്രൈവസി എത്രത്തോളം കൂട്ടിവയ്ക്കുന്നു വോ അത്രത്തോളം സുരക്ഷിതമായിരിക്കും. നിങ്ങൾ പൈസ കൊടുത്ത് റീചാർജ് ചെയ്യുന്ന ഇൻറർനെറ്റ് സുരക്ഷിതമല്ല നിങ്ങളുടെ ഫോണിൽ ഉപയോഗിക്കുന്ന ഗൂഗിൾ സുരക്ഷിതമല്ല ഗൂഗിൾ എല്ലാം കേൾക്കുന്നത് ഫോൺകോളുകൾ മെസ്സേജുകൾ എല്ലാം. ചുരുക്കത്തിൽ നിങ്ങളുടെ ഫോണിൽ ഉള്ള ഒന്നും സുരക്ഷിതമല്ലെന്ന് അർത്ഥം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ