പത്തുമാസ കാലത്തിനുശേഷം ആണ് കേരളത്തിൽ തീയേറ്റർ തുറന്നു പ്രവർത്തിക്കുന്നത്. വിജയചിത്രം മാസ്റ്ററാണ് തിയേറ്ററിലെത്തുന്ന ആദ്യചിത്രം ചിത്രം ചിത്രങ്ങൾ റിലീസ് ചെയ്ത് കഴിഞ്ഞപ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹാട്രിക് ഹിറ്റ് സമ്മാനിച്ചുകൊണ്ട് സംവിധായകൻ ലോകേഷ് കനകരാജ് വിജയ് ആരാധകരെ സംതൃപ്തിപ്പെടുത്തുന്നുണ്ട്. ഒരു സമ്പൂർണ്ണ ആക്ഷൻ ത്രില്ലർ നൽകി അദ്ദേഹം ആകർഷിച്ചു.
കോളേജ് അധ്യാപകനായി എത്തുന്ന വിജയ് വിദ്യാർത്ഥികൾക്ക് ഏറെ ഇഷ്ടപ്പെട്ടതും മറ്റ് അധ്യാപകർക്ക് തീരെ ഇഷ്ടമല്ലാത്തതുമായ ഒരു മാസ്റ്ററാണ്. ചില കാരണങ്ങളാൽ ജുവനൈൽ ഹോമിൽ അധ്യാപകനായി പോകേണ്ടിവന്ന വിജയ് കുറ്റവാളികളായ വിദ്യാർഥികളെ നല്ല രീതിയിൽ നയിക്കാൻ ശ്രമിക്കുന്നതും. അതിനെ തുടർന്നു ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.
പ്രതീക്ഷിച്ച പോലെ വിജയ് സേതുപതി ഭ്രാന്തൻ വില്ലനായി വേഷമിടുന്നു. ഈ കഥയുടെ പിന്നിലെ ഏറ്റവും വലിയ ശക്തി വിജയ് സേതുപതി ആണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. വിജയുടെ എൻട്രി വളരെ മികച്ചതായി ആയിരുന്നു. ചില സന്ദർഭങ്ങൾ മമ്മൂട്ടിയുടെ മാസ്റ്റർപീസ് സിനെ ഓർമിപ്പിക്കുന്നതായിരുന്നു രംഗങ്ങൾ. ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ