Author Athul surya: 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും ഭരണഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. ഡോക്ടർ രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻ്റായി നിയോഗിക്കപ്പെട്ടത് .
ഈ ദിവസത്തിൻറെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡൽഹിയിൽ സൈനിക പരേഡുകളുംും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. ഇന്ത്യയുടെ കരുത്തായ കരസേന,നാവികസേന എന്നിവരുടെ പൂർണ്ണ്ണ പങ്കാളിത്തവും റിപ്പബ്ലിക്ക് ദിന പരേഡിൻ്റെ സവിശേഷതയാണ്.
'ജനക്ഷേമരാഷ്ട്രം' എന്നാണ് റിപ്പബ്ലിക് എന്ന വാക്കിൻ്റെ അർത്ഥം. 'റൈസ്പബ്ലി്ലിക്ക' എന്ന ലാറ്റിൻ പദത്തിൽനിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്ക് കീഴിൽ രാജ്യത്തെ ഭരണം നിർവഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന രാഷ്ട്രങ്ങളാണ് ആണ് റിപ്പബ്ലിക് എന്ന് വിളിക്കുന്നത്. ഇവിടെ പരമാധികാരം ജനങ്ങൾക്കാണ്. ലോകത്തിലെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഇന്ത്യയാണ്.
![]() |
ഈ വർഷം കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇതിൽ റിപ്പബ്ലിക് ദിന ആഘോഷത്തിലും മാറ്റങ്ങളുണ്ട്. 8.2 കിലോമീറ്ററുള്ള പരേഡിന് പകരം ഇത്തവണ 3.3 മൂന്ന് കിലോമീറ്റർ ദൂരമേ ഉള്ളൂ.
രാജ്യത്തൊട്ടാകെ എല്ലാ
അരമണിക്കൂറിലും ഒരു കർഷകനെങ്കിലും
ആത്മഹത്യ ചെയ്യുമ്പോൾ
അവർക്കുവേണ്ടി പ്രത്യേകമായി ഒരു പാക്കേജും നടപ്പാക്കുന്നില്ലെന്നത് മറന്നുകൂടാ. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എിവ എല്ലാവർക്കും ഉറപ്പാക്കാൻ നമുക്ക് സാധിക്കണം. പൊതുജനങ്ങൾക്കുവേണ്ടിയാണ് സർക്കാരും ഭരണ നിർവ്വഹണ
സംവിധാനവും എന്നു നാം എപ്പോഴും ഓർക്കണം. എല്ലാവർക്കും റിപ്പബ്ലിക്ദിന ആശംസകൾ.My:instagram
My:Facebook
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ