അരവിന്ദന്റെ അതിഥികൾ ❣️ മനസ്സ് നിറയെ സന്തോഷം നൽകുന്ന സിനിമ ❣️
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ഇറങ്ങിയ മലയാള സിനിമകളിൽ ഇഷ്ടപെട്ട ഒത്തിരി സിനിമകൾ ഉണ്ട്. അതിൽ തന്നെ എപ്പോൾ കണ്ടാലും മടുക്കാത്ത വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന കണ്ടു കഴിഞ്ഞാൽ മനസ്സ് നിറയെ സന്തോഷം നൽകുന്നൊരു സിനിമയാണ് എനിക്ക് അരവിന്ദന്റെ അതിഥികൾ.
അരവിന്ദന്റെ അതിഥികൾ വളരെ ചെറിയ ഒരു സിനിമ ആണ്. പ്രമേയം കൊണ്ടോ അവതരണം കൊണ്ടോ യാതൊരു തരത്തിലും ആർഭാടം കാണിക്കാത്ത സിനിമ.മൂകാംബികയിൽ ഒരു ലോഡ്ജ് നടത്തുകയാണ് ശ്രീനിവാസന്റെ മാധവൻ എന്ന കഥാപാത്രവും വിനീത് ശ്രീനിവാസന്റെ അരവിന്ദനും. അമ്മയാരെന്നറിയാത്ത അരവിന്ദനും അവനെ വളർത്തിയ മാധവനും അവർക്കു ചുറ്റുമുള്ള കുറച്ചാളുകളുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.
കൊല്ലൂർ മൂകാംബികാ ദേവി ക്ഷേത്ര പരിസരമാണ് അരവിന്ദന്റെ അതിഥികളുടെ കഥാപരിസരം.ചെറുപ്രായത്തിൽ അരവിന്ദനെ അമ്മ അവിടെ ഉപേക്ഷിക്കുന്നു. ഒരു നവരാത്രി തിരക്കിൽ ഒറ്റപ്പെട്ട അരവിന്ദൻ അവിടെ ലോഡ്ജ് നടത്തുന്ന മാധവന്റെ അടുക്കൽ എത്തിപെടുന്നു.അമ്മയെ നഷ്ടപ്പെട്ടത് ഇപ്പോഴും അവിടത്തെ ഉത്സവ കാല ഓർമയായി അരവിന്ദനെ വേദനിപ്പിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ കൊല്ലൂർ അമ്പലത്തിൽ ഒരിക്കൽ പോലും അരവിന്ദൻ പ്രവേശിച്ചിട്ടില്ല.എല്ലാ കൊല്ലവും ആ നാട് മുഴുവൻ നവരാത്രി ആഘോഷിക്കുമ്പോഴും പകൽ മുഴുവൻ ചിരിച്ചു കളിച്ചു എല്ലാവർക്കൊപ്പം നിൽക്കുന്ന അരവിന്ദൻ രാത്രി ആയാൽ ഒറ്റയ്ക്ക് ആണ്.
ഒരിക്കൽ അരവിന്ദന്റെ അതിഥികളായി കൊല്ലൂർ അമ്പലത്തിൽ നൃത്ത അരങ്ങേറ്റം നടത്തുവാൻ വേണ്ടി വരദയും അമ്മയും എത്തുന്നു. എന്നാൽ യാദൃശ്ചികമായി ഉണ്ടായ ചില തടസങ്ങൾ കാരണം അരങ്ങേറ്റം നടന്നില്ല.തുടർന്ന് തിരിച്ചു പോകാനാവാത്ത അവസ്ഥ ആയതുകൊണ്ട് അമ്മയ്ക്കും മകൾക്കും അരവിന്ദന്റെ അതിഥികൾ ആയി അവിടെ തുടരേണ്ടി വരുന്നു.ഈ ഒരു അവസ്ഥയിൽ വരദ എന്ന പെൺകുട്ടിയുമായി അരവിന്ദൻ സൗഹൃദത്തിലാകുന്നതും പിന്നീട് അവൾ അരവിന്ദന്റെ അമ്മയെ തേടി നടത്തുന്ന യാത്രയുമാണ് സിനിമ ചർച്ച ചെയ്യുന്നത്.
പ്രവചിക്കാവുന്നതും ക്ലീഷെ എന്നു പറയാവുന്നതുമൊക്കെയായ ഒരു സിനിമാകഥ തന്നെയാണ് അരവിന്ദന്റെ അതിഥികളുടെത്. എന്നിട്ടും എനിക്ക് ഈ സിനിമ പ്രിയപ്പെട്ട ഒന്നായതു ജീവനുള്ള കഥാപാത്രങ്ങളിലൂടെ പറഞ്ഞ പഴകിയ കഥയെ ഒന്നാംതരമൊരു കാഴ്ച അനുഭവം ആക്കി മാറ്റിയത് കൊണ്ടാണ്.ഷാൻ റഹ്മാൻ ഒരുക്കിയ പശ്ചാത്തല സംഗീതവും പാട്ടുകളും ഈ സിനിമ വീണ്ടും കാണുവാൻ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം തന്നെയാണ്.കഴിഞ്ഞ 10വർഷത്തിനിടയിൽ ഇറങ്ങിയ മലയാള സിനിമ കളിൽ ഏറ്റവും മികച്ച പശ്ചാത്തല സംഗീതവും പാട്ടുകളും ഈ സിനിമയുടേതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഈ സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ഭാഗമാണ് വരദയുമായി അരവിന്ദന്റെ ബസ് സ്റ്റാൻഡിൽ വെച്ചുള്ള സംഭാഷണങ്ങൾ അതിനൊപ്പം കടന്നു വരുന്ന ഗാനവും ❣️❣️❣️
"എന്റെ അമ്മ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ടാണെന്നു ഇപ്പോഴും എനിക്കറിയില്ല... അന്വേഷിച്ചു ചെന്നാൽ ചിലപ്പോൾ കണ്ടെത്താനൊക്കെ പറ്റുമായിരിക്കും...പക്ഷെ അന്വേഷിച്ചു കണ്ടു പിടിച്ചു അവസാനം മുൻപിൽ ചെന്ന് നിൽക്കുമ്പോൾ എന്റെ അമ്മ എന്നെ അറിയില്ലായെന്നു പറഞ്ഞാലോ...ലോകത്തു ഒരു മകനും ആഗ്രഹിക്കാത്ത ഒരു രീതിയിലാണ് എന്റെ അമ്മ ജീവിക്കുന്നതെങ്കിലോ..താൻ ഒരിക്കൽ പറഞ്ഞില്ലേ നമ്മളെ ഏറ്റവും കൂടുതൽ വേദനപ്പിക്കുന്നത് കാത്തിരിപ്പു ആണെന്ന്... കാത്തിരിപ്പിനെക്കാൾ വേദനയുണ്ടാക്കുന്നത് അത് അവസാനിക്കുമ്പോൾ ആണ്.ഉടുത്തു ഉടുത്തു നരച്ചൊരു സാരിയും ഇട്ടു നല്ല ചിരിയും ചിരിച്ചു അരവിന്ദാന്നും പറഞ്ഞു എന്നെ കെട്ടിപിടിക്കുമായിരുന്നു എന്റെ അമ്മ...ആ അമ്മയെ ഞാൻ തേടി പോകില്ല... അവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്നെ തേടി വരും എന്നെങ്കിലും......
അതിനൊപ്പം വരുന്ന ആ ഗാനവും "🎵ദൂരെ വാനിലെങ്ങോ താരമായി മിഴിയും ചിമ്മി നീയില്ലേ....വാ എന്നാ നിന്റെ മൊഴി ഇതാ ഈ കാറ്റു കാതിൽ പൊഴിയുന്നുവോ... നീയേ എൻ അമ്മ ❣️❣️❣️വല്ലാത്തൊരു ഫീൽ ആണ്..
എല്ലാ തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയ സിനിമ.കണ്ട നാൾ മുതൽ അന്നും ഇന്നും എന്നും എന്റെ മനസ്സിന് നിറയെ സന്തോഷം നൽകുന്ന ഒരു സിനിമ...
**രാഗീത് ആർ ബാലൻ**
അതുൽ സൂര്യ ചുറ്റും മഴയാണ്,.... അരഞ്ഞാണച്ചരടിനെപ്പോലും കുതിർത്തുന്ന മഴ... ഇരുട്ട്,... മഴ,... ഗന്ധം; ഇരുട്ടിന്റെ, മഴയുടെ ഗന്ധത്തെ തോൽപ്പിക്കുന്ന ഒരു പൂവ്വിന്റെ ഗന്ധം,... ഇരുട്ടായി വ്യാപിച്ച്, മഴയായി മനസ്സിലേക്ക് പൈയ്തിറങ്ങി കാലുകൾക്ക് വിലങ്ങ് ചാർത്തിയ ഗന്ധം. പതിവു സന്ധ്യ, തവളകളും ചീവീടുകളും അവരുടെ സംഗീതവും കൂട്ടിനുണ്ട്, ഇരുവശവും കാടാണ്, ഇരുട്ടും. കിങ്ങിണിയിൽ നിന്നും ഭക്ഷണം കഴിച്ചു നടക്കുകയാണ്... മൊബൈൽ ടോർച്ച് ണെങ്കിലും നോട്ടം വാട്ട്സപ്പ് ചാറ്റുകളുടെ പച്ചവെളിച്ചത്തിലാണ്, സ്ക്രോളു ചെയ്യുന്നതിനിടയിൽ വിരലു നനഞ്ഞിരിക്കുണു. കഴിച്ചു കഴിഞ്ഞ് മുഖം കഴുകിത്തുടച്ചാലും കുറ്റിത്താടിക്കിടയിൽ ഒളിച്ചിരിക്കാറുള്ള വെള്ളത്തള്ളിയുതിർന്നു വീണതാണോ?... ചിന്തകൾക്കു ഇടം കൊടുക്കണേന് മുന്നേ പുറകിൽ നിന്നും ഒരു ആരവം കേട്ടു . ചിന്തകളിലെ തീ കാലുകളിലേക്ക് പടർന്നു.മൊബൈൽ അരയിൽ തിരുകി, ഓടി... തോറ്റുപോവുമെന്നുറപ്പുണ്ടെങ്കിലും മ്മള് ചില യുദ്ധങ്ങൾക്കിറങ്ങിപ്പുറപ്പെടാറില്ലേ?.... തോറ്റു. ആ ആരവം ഒരു മഴയായി അത് എന്നേയും കടന്നു പോയി തോറ്റു കൊടുക്കാൻ മനസ്സ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ