ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഓൺലൈൻ ഗ്രൂപ്പുകളിലെ അപരിചമായുള്ള ചങ്ങാത്തം ഒഴിവാക്കുക🚫

നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പോലീസ് പിടിയിൽ
നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘത്തെ പള്ളിക്കൽ പൊലീസ് അറസ്റ്റ്ചെയ്തു. പള്ളിക്കലിൽ 15 വയസ്സുകാരി കെണിയിൽ അകപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഓൺലൈൻ ക്ലാസിന് വേണ്ടി വാങ്ങി കൊടുത്ത ഫോൺ വഴിയാണ് ഇവർ ചങ്ങാത്തം സ്ഥാപിച്ചത്. ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെയാണു പെൺകുട്ടികളുടെ നമ്പറുകൾ ഇവർ കരസ്ഥമാക്കുന്നത്. പഠനാവശ്യങ്ങള്‍ക്കായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ അവയുടെ ഉപയോഗത്തില്‍ രക്ഷിതാക്കൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതാണ്. കുട്ടികളെ സൗഹൃദത്തിലൂടെ വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ വ്യാപകമാണ്. ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍നിന്നും സാമൂഹികമാധ്യമങ്ങളില്‍നിന്നും നമ്പരുകള്‍ ശേഖരിച്ചാണ് സംഘം കെണിയൊരുക്കുന്നത്. മരണമുറി, അറയ്ക്കല്‍ തറവാട് എന്നീ പേരുകളിലെ വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ അശ്ലീല ചര്‍ച്ചകളും ദൃശ്യങ്ങളുമാണെന്ന കണ്ടെത്തലിന്റെ പുറത്ത് ഇത്തരം ഗ്രൂപ്പുകൾ സൈബർ വിംഗിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം പള്ളിക്കല്‍ പോലീസ് അറസ്റ്റുചെയ്ത സംഘത്തില്‍നിന്ന് പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് അവയുടെ അഡ്മിന്‍മാരുള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. ഗ്രൂപ്പുകളിലേക്ക് പെണ്‍കുട്ടികളുടെ നമ്പരുകള്‍ ചേര്‍ത്താണ് വലയൊരുക്കുന്നത്. പിന്നീട് നമ്പരുകള്‍ വിവിധ ഗ്രൂപ്പുകള്‍ക്കും സംഘം കൈമാറും. ഈ നമ്പരുകള്‍ വഴി പെണ്‍കുട്ടികളെ ചൂഷണം ചെയ്ത് പീഡനത്തിനുവരെ സംഘങ്ങള്‍ ഇരയാക്കുന്നതായാണ് ലഭിക്കുന്ന സൂചനകൾ. ഗ്രൂപ്പുകളില്‍ അംഗങ്ങളായവരില്‍ ഭൂരിഭാഗവും ലഹരിയുപയോഗത്തിന് അടിമകളാണ്. മനോനില തകരാറിലായതും അക്രമവാസന പുലര്‍ത്തുന്നതുമായ നിലയിലാണ് ഇവരുടെ പെരുമാറ്റവും, സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന സന്ദേശങ്ങളും. വ്യത്യസ്ത ജില്ലകളില്‍ നിന്നുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങളില്‍ പലരും. രഹസ്യസന്ദേശങ്ങള്‍ കൈമാറുന്നതിന് കോഡ് ഭാഷകള്‍ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. അതിനാൽ രക്ഷിതാക്കൾ തീർച്ചയായും ജാഗ്രത പാലിക്കുക. #Athul techy bolgs ©️

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മഴകാലം

അതുൽ സൂര്യ   ചുറ്റും മഴയാണ്,.... അരഞ്ഞാണച്ചരടിനെപ്പോലും കുതിർത്തുന്ന മഴ... ഇരുട്ട്,...  മഴ,...  ഗന്ധം;  ഇരുട്ടിന്റെ, മഴയുടെ ഗന്ധത്തെ തോൽപ്പിക്കുന്ന ഒരു പൂവ്വിന്റെ ഗന്ധം,...  ഇരുട്ടായി വ്യാപിച്ച്, മഴയായി മനസ്സിലേക്ക് പൈയ്തിറങ്ങി കാലുകൾക്ക് വിലങ്ങ് ചാർത്തിയ ഗന്ധം. പതിവു സന്ധ്യ, തവളകളും ചീവീടുകളും അവരുടെ സംഗീതവും കൂട്ടിനുണ്ട്,  ഇരുവശവും കാടാണ്, ഇരുട്ടും. കിങ്ങിണിയിൽ നിന്നും ഭക്ഷണം കഴിച്ചു നടക്കുകയാണ്... മൊബൈൽ ടോർച്ച് ണെങ്കിലും നോട്ടം  വാട്ട്സപ്പ് ചാറ്റുകളുടെ പച്ചവെളിച്ചത്തിലാണ്,  സ്ക്രോളു ചെയ്യുന്നതിനിടയിൽ വിരലു നനഞ്ഞിരിക്കുണു.  കഴിച്ചു കഴിഞ്ഞ് മുഖം കഴുകിത്തുടച്ചാലും കുറ്റിത്താടിക്കിടയിൽ ഒളിച്ചിരിക്കാറുള്ള വെള്ളത്തള്ളിയുതിർന്നു വീണതാണോ?... ചിന്തകൾക്കു ഇടം കൊടുക്കണേന് മുന്നേ  പുറകിൽ നിന്നും ഒരു ആരവം കേട്ടു .  ചിന്തകളിലെ തീ കാലുകളിലേക്ക് പടർന്നു.മൊബൈൽ അരയിൽ തിരുകി, ഓടി... തോറ്റുപോവുമെന്നുറപ്പുണ്ടെങ്കിലും മ്മള് ചില യുദ്ധങ്ങൾക്കിറങ്ങിപ്പുറപ്പെടാറില്ലേ?....  തോറ്റു. ആ ആരവം ഒരു മഴയായി അത് എന്നേയും കടന്നു പോയി തോറ്റു കൊടുക്കാൻ മനസ്സ...

അടിമുടി അല്‍ഫോണ്‍സ് പുത്രൻ സിനിമ, 'ഗോള്‍ഡ്' റിവ്യു

നേരത്തിനും പ്രേമത്തിനും ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയ്ക്ക് മാത്രം പ്രതീക്ഷികളർപ്പിച്ച ചിത്രമാണ് ഗോൾഡ്‌. പൃഥ്വിരാജ് സുകുമാരൻ, നയൻതാര, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ലാലു അലക്സ്, ബാബുരാജ് തുടങ്ങി വലിയൊരു താരനിര തന്നെയുള്ള ഗോൾഡ്‌ ഒരു മൾട്ടിയോണർ ചിത്രമാണ്. പുത്രൻ തന്നെ തന്റെ ചിത്രങ്ങളിലൂടെ ഉണ്ടാക്കി വെച്ച ട്രേഡ്മാർക്ക് മേക്കിങ് തന്നെയാണ് ഗോൾഡ്‌ എന്ന ചിത്രത്തെ പിടിച്ചു നിർത്തുന്നത്. റിയലിസ്റ്റിക്ക് ആയ ഒരു ബാക്ക്ഡ്രോപ്പിൽ, അത്യാവശ്യം സിനിമാറ്റിക്ക് ആയ സിറ്റുവേഷൻസുള്ള ഒരു ബേസിക് കഥയാണ് ചിത്രത്തിലുള്ളത്. എന്നാൽ ആ കഥയെ പൂർണ്ണതയിലെത്തിക്കാൻ അൽഫോൻസിന്റെ തന്നെ തിരക്കഥയ്ക്ക് കഴിയുന്നില്ല. പലയിടത്തും അയഞ്ഞു പോയ, ലൂപ്പ്ഹോൾസുള്ള തിരക്കഥയെ തന്റെ മേക്കിങ് ഗിമിക്കുകൾ കൊണ്ട് അത്യാവശ്യം വാചബിൾ ആക്കി മാറ്റുകയാണ് പുത്രൻ ഗോൾഡിലൂടെ. ഒരു രീതിയിൽ പറഞ്ഞാൽ ചിത്രത്തിന്റെ നെടുംതൂണെന്ന് പറയാവുന്നത് രാജേഷ് മുരുകേഷന്റെ പശ്ചാത്തല സംഗീതം തന്നെയാണ്, അസാധ്യ എനർജിയാണ് സംഗീതം ചിത്രത്തിന് കൊടുക്കുന്നത്. ആനന്ദ് സി ചന്ദ്രന്റെയും വിശ്വജിത്തിന്റെയും ക്യാമറ മികച്ചു നിൽക്കുമ്പോൾ അൽഫോൻസിന്റെ തന്നെ എഡിറ്റിങ...

ഹൃദയം മൂവി ഫുൾ റിവ്യൂ, ഇത് നിങ്ങളുടെ ഹൃദയംകൊണ്ട് കാണേണ്ട സിനിമ💖

വിനീത് ശ്രീനിവാസൻ സംവിധാനവും തിരക്കഥയും നിർവഹിക്കുകയും. പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ ദർശന രാജേന്ദ്രൻ അജു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന സിനിമയാണ് ഹൃദയം . ഹൃദയം എന്ന സിനിമയ്ക്ക് ടിക്കറ്റ് എടുക്കാൻ എന്നെ പ്രേരിപ്പിച്ചത് രണ്ടുഘടകങ്ങൾ, ഒന്ന് ഈ സിനിമ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്നുവെന്നും രണ്ട് പ്രണവ് മോഹൻലാൽ എന്ന നടൻ വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ കയ്യിൽ കയ്യിൽ എത്തുമ്പോൾ അത് എങ്ങനെയാകും എന്നാ ആകാംക്ഷയുമാണ്. പ്രണവ് എന്ന നടന്റെ വേറൊരു തലത്തിലുള്ള അഭിനയം നമുക്ക് ഹൃദയത്തിൽ കാണാൻ സാധിക്കും. വിനീത് ശ്രീനിവാസൻ എന്ന ഡയറക്ടറുടെ കരിയർ ലെ ഏറ്റവും മികച്ച ഒരു ഫീൽ ഗുഡ് സിനിമ ആയിട്ട് ഹൃദയത്തെ കണക്കാക്കാം. പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന കഥാപാത്രം  കോളേ ജീവിതം ആരംഭിക്കുന്ന അതിലൂടെയാണ് സിനിമ ആരംഭിക്കുന്നത് 2006- 2010 കാലഘട്ടത്തിലൂടെയാണ് അരുൺ എന്ന കഥാപാത്രത്തിന്റെ കോളേജ് ജീവിതം കടന്നുപോകുന്നത്. തുടർന്ന് കഥാപാത്രത്തിന്റെ കോളേജ് ജീവിതത്തിൽ സംഭവിക്കുന്ന പ്രണയവും, വിരഹവും, സംഘർഷങ്ങളിലൂടെ യുമാണ്സിനിമ തുടർന്ന് സഞ്ചരിക്കുന്നത്. കോ...