നേരത്തിനും പ്രേമത്തിനും ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയ്ക്ക് മാത്രം പ്രതീക്ഷികളർപ്പിച്ച ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് സുകുമാരൻ, നയൻതാര, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ലാലു അലക്സ്, ബാബുരാജ് തുടങ്ങി വലിയൊരു താരനിര തന്നെയുള്ള ഗോൾഡ് ഒരു മൾട്ടിയോണർ ചിത്രമാണ്. പുത്രൻ തന്നെ തന്റെ ചിത്രങ്ങളിലൂടെ ഉണ്ടാക്കി വെച്ച ട്രേഡ്മാർക്ക് മേക്കിങ് തന്നെയാണ് ഗോൾഡ് എന്ന ചിത്രത്തെ പിടിച്ചു നിർത്തുന്നത്. റിയലിസ്റ്റിക്ക് ആയ ഒരു ബാക്ക്ഡ്രോപ്പിൽ, അത്യാവശ്യം സിനിമാറ്റിക്ക് ആയ സിറ്റുവേഷൻസുള്ള ഒരു ബേസിക് കഥയാണ് ചിത്രത്തിലുള്ളത്. എന്നാൽ ആ കഥയെ പൂർണ്ണതയിലെത്തിക്കാൻ അൽഫോൻസിന്റെ തന്നെ തിരക്കഥയ്ക്ക് കഴിയുന്നില്ല. പലയിടത്തും അയഞ്ഞു പോയ, ലൂപ്പ്ഹോൾസുള്ള തിരക്കഥയെ തന്റെ മേക്കിങ് ഗിമിക്കുകൾ കൊണ്ട് അത്യാവശ്യം വാചബിൾ ആക്കി മാറ്റുകയാണ് പുത്രൻ ഗോൾഡിലൂടെ. ഒരു രീതിയിൽ പറഞ്ഞാൽ ചിത്രത്തിന്റെ നെടുംതൂണെന്ന് പറയാവുന്നത് രാജേഷ് മുരുകേഷന്റെ പശ്ചാത്തല സംഗീതം തന്നെയാണ്, അസാധ്യ എനർജിയാണ് സംഗീതം ചിത്രത്തിന് കൊടുക്കുന്നത്. ആനന്ദ് സി ചന്ദ്രന്റെയും വിശ്വജിത്തിന്റെയും ക്യാമറ മികച്ചു നിൽക്കുമ്പോൾ അൽഫോൻസിന്റെ തന്നെ എഡിറ്റിങ...
Athul Surya blogs
Hey i am athul from Kerala This blog tech and lifestyle stories related page follow my bolg❤