ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയതിൻ്റെ എഴുപത്തിരണ്ടാം വാര്‍ഷികം.

Author Athul surya: 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും ഭരണഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. ഡോക്ടർ രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻ്റായി നിയോഗിക്കപ്പെട്ടത് .  'ജനക്ഷേമരാഷ്ട്രം' എന്നാണ് റിപ്പബ്ലിക്  എന്ന വാക്കിൻ്റെ അർത്ഥം. 'റൈസ്പബ്ലി്ലിക്ക' എന്ന ലാറ്റിൻ പദത്തിൽനിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്ക് കീഴിൽ രാജ്യത്തെ ഭരണം നിർവഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന രാഷ്ട്രങ്ങളാണ് ആണ് റിപ്പബ്ലിക് എന്ന് വിളിക്കുന്നത്. ഇവിടെ പരമാധികാരം ജനങ്ങൾക്കാണ്. ലോകത്തിലെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഇന്ത്യയാണ്.  ഈ ദിവസത്തിൻറെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡൽഹിയിൽ സൈനിക പരേഡുകളുംും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. ഇന്ത്യയുടെ കരുത്തായ കരസേന,നാവികസേന എന്നിവരുടെ പൂർണ്ണ്ണ പങ്കാളിത്തവും റിപ്പബ്ലിക്ക് ദിന പരേഡിൻ്റെ സവിശേഷതയാണ്. ഈ വർഷം കൊറോണ  മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇതിൽ റിപ്പബ്ലിക് ദിന ആഘോഷത്തിലും...

MASTER MOVIE FULL REVIEW

  Author:Athul surya  പത്തുമാസ കാലത്തിനുശേഷം ആണ് കേരളത്തിൽ തീയേറ്റർ തുറന്നു പ്രവർത്തിക്കുന്നത്. വിജയചിത്രം മാസ്റ്ററാണ് തിയേറ്ററിലെത്തുന്ന ആദ്യചിത്രം ചിത്രം ചിത്രങ്ങൾ റിലീസ് ചെയ്ത് കഴിഞ്ഞപ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹാട്രിക് ഹിറ്റ് സമ്മാനിച്ചുകൊണ്ട് സംവിധായകൻ ലോകേഷ് കനകരാജ് വിജയ് ആരാധകരെ സംതൃപ്തിപ്പെടുത്തുന്നുണ്ട്. ഒരു സമ്പൂർണ്ണ ആക്ഷൻ ത്രില്ലർ നൽകി അദ്ദേഹം ആകർഷിച്ചു.              കോളേജ് അധ്യാപകനായി എത്തുന്ന വിജയ് വിദ്യാർത്ഥികൾക്ക് ഏറെ ഇഷ്ടപ്പെട്ടതും മറ്റ് അധ്യാപകർക്ക് തീരെ ഇഷ്ടമല്ലാത്തതുമായ ഒരു മാസ്റ്ററാണ്. ചില കാരണങ്ങളാൽ ജുവനൈൽ ഹോമിൽ അധ്യാപകനായി പോകേണ്ടിവന്ന വിജയ് കുറ്റവാളികളായ വിദ്യാർഥികളെ നല്ല രീതിയിൽ നയിക്കാൻ ശ്രമിക്കുന്നതും. അതിനെ തുടർന്നു ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.         പ്രതീക്ഷിച്ച പോലെ വിജയ് സേതുപതി ഭ്രാന്തൻ വില്ലനായി വേഷമിടുന്നു. ഈ കഥയുടെ പിന്നിലെ ഏറ്റവും വലിയ ശക്തി വിജയ് സേതുപതി ആണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. വിജയുടെ എൻട്രി വളരെ മികച്ചതായി ആയിരുന്നു. ചില സന്...

നിങ്ങളുടെ വാട്സ്അപ്പ് എത്രമാത്രം സുരക്ഷിതമാണ് ? വാട്ട്സ് ആപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

  Author:Athul surya ഇന്ത്യയിൽ പലരും സ്മാർട്ട് ഫോൺ വാങ്ങുന്നത് പോലും വാട്സ്ആപ്പ് ഉപയോഗിക്കാൻ ആണ്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിലവിൽ 350 മില്യൺ യൂസ് ഉണ്ട് വാട്സാപ്പിൽ. ഈ കണക്കുകൾ തന്നെ വാട്സ്ആപ്പ് എത്രമാത്രം ഇന്ത്യയിൽ ജനപ്രിയമാണ് എന്ന് മനസ്സിലാക്കി തരുന്നു. കഴിഞ്ഞദിവസം വാട്സപ്പ്പ് നടത്തിയ ഒരു വിവാദ പ്രസ്താവന ശേഷമാണ് സാധാരണക്കാരായ പല ഉപഭോക്താക്കളും തങ്ങളുടെ Data സേഫ് അല്ല എന്ന് മനസ്സിലാക്കുന്നത്. വാട്സ്ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ  ചെയ്യുമ്പോൾ തന്നെ പല അനുമതികളുംം നൽകണo നിങ്ങളുടെ ഫോൺ നമ്പർ ശരിയാണോ എന്ന് നോക്കണം നിങ്ങളുടെ  കോൺടാക്ട് എല്ലാം അവർ ചോദിക്കും ഇതെല്ലാം നിങ്ങളുടെ Data അണ് ചുരുക്കത്തിൽ പറഞ്ഞാൽ നമ്മുടെ വാട്സാപ്പ് ഡാറ്റ വെച്ചു മാത്രമാണ് വാട്സ്ആപ്പ് മുന്നോട്ടുപോകുന്നത്. നിലവിൽ അവരുടെ ടൈംസ്& കണ്ടീഷൻസ് ആക്സെപ്റ്റ് ചെയ്യാത്തവരുടെ വാട്സ്ആപ്പ്  ഫെബ്രുവരി എട്ടാം തീയതി ശേഷം ഉപയോഗിക്കാൻ കഴിയില്ല. 1. എന്താണ് വാട്സ്ആപ്പ്?            നിലവിൽ ഫേസ്ബുക്കിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ഫ്രീ മെസ്സേജിങ് സേവനമാണ് വാട്സ്ആപ്പ്. സെല്ലുലാർ നെറ്റ്‌വർക്ക് ഇല്ല...

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ദിന വിൽപ്പന ജനുവരി 20 മുതൽ പ്രഖ്യാപിച്ചു: ഡീലുകൾ, ബാങ്ക് ഓഫറുകൾ എന്നിവയും അതിലേറെയും

  ഗ്രേറ്റ് റിപ്പബ്ലിക് ദിന വിൽപ്പന പ്രഖ്യാപിച്ചു, ഇത് 2021 ജനുവരി 20 മുതൽ ആരംഭിക്കും. പുതിയ ആമസോൺ വിൽപ്പന നാല് ദിവസത്തെ വിൽപ്പന ഇവന്റായി ജനുവരി 23 ന് അവസാനിക്കും. ഗ്രേറ്റ് റിപ്പബ്ലിക് ദിന വിൽപ്പനയിൽ സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക്‌സ് എന്നിവയിൽ ഡീലുകൾ ഉണ്ടായിരിക്കുമെന്ന് കമ്പനി പറയുന്നു. , ഫാഷൻ, ബ്യൂട്ടി അവശ്യവസ്തുക്കൾ, വീടും അടുക്കളയും, വലിയ ഉപകരണങ്ങൾ, ടിവികൾ, ദൈനംദിന അവശ്യവസ്തുക്കൾ എന്നിവയും അതിലേറെയും. ബാങ്ക് ഓഫറുകളെക്കുറിച്ച് പറയുമ്പോൾ, ഉപഭോക്താക്കൾക്ക് എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകളും ക്രെഡിറ്റ് ഇഎംഐയും, ബജാജ് ഫിൻ‌സെർവ് ഇഎംഐ കാർഡ് ഉപയോഗിച്ചുള്ള നോ-കോസ്റ്റ് ഇഎംഐ, ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്, ആമസോൺ പേ ലാറ്റർ എന്നിവ ഉപയോഗിച്ച് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. വൺപ്ലസ്, സാംസങ്, ഷിയോമി, എൽജി, ബോഷ്, എച്ച്പി, ലെനോവോ, ജെബിഎൽ, ബോഅറ്റ് സോണി, അമാസ്ഫിറ്റ്, കാനൻ, ഫ്യൂജിഫിലിം എന്നിവയും അതിലേറെയും ഉൾപ്പെടെ ഡിസ്കൗണ്ടിനൊപ്പം ലഭ്യമായ ബ്രാൻഡുകളുടെ ഒരു പട്ടിക ആമസോൺ പങ്കിട്ടു. ആമസോൺ എക്കോ, ഫയർ ടിവി, കിൻഡിൽ ഉപകരണങ്ങളിൽ ഉപഭോക്താക്കൾക്ക് ഡീലുകൾ നേടാമെന്നും ആമസോൺ അവകാശപ്പെടുന്നു. ആമസോൺ വ്യത്യസ്ത ഉ...

റിയൽമി വാച്ച് – ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി പിടിച്ചടക്കാൻ ഒരു പുതിയ അവതാരം

  Author Athul surya  സ്മാര്‍ട്‌ഫോണ്‍ ബ്രാന്റ് എന്ന നിലയില്‍ നിന്നും മാറി, ഇന്ത്യയിലെ ഒരു മുന്‍നിര ടെക്-ലൈഫ്‌സ്റ്റൈല്‍ ബ്രാന്റ് ആയി മാറാനുള്ള ശ്രമത്തിലാണ് റിയല്‍മി. ഇതിന്റെ ഭാഗമായി കഴിഞ്ഞ മെയ് 25ന് ഒരു സ്മാർട്ട് വാച്ചും, സ്മാർട്ട് ടിവിയും ഇന്ത്യയിൽ അവതരിപ്പിച്ചു. രണ്ട് വർഷം മുന്നെ ആരംഭിച്ച ഈ ചൈനീസ് സ്മാർട്ടഫോൺ കമ്പനി ആരെയും വിസ്‌മയപെടുത്തുന്ന രീതിയിലുള്ള വളർച്ചയാണ് ഇന്ത്യയിൽ നേടിയിരിക്കുന്നത്. റിയൽമി അടുത്തതായി നോട്ടമിട്ടിരിക്കുന്നത് ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയാണ്. റിയൽമി വാച്ച് എന്ന പേരിൽ ഇന്ത്യയിൽ ഇറക്കിയിരിക്കുന്ന ഈ വാച്ചിന്റെ വില 3,999 രൂപയാണ്. ഫ്ലിപ്കാർട്ട്, റിയൽമി വെബ്‌സൈറ്റ് എന്നിവ വഴി നടന്ന ഫ്ലാഷ് സെയിലിൽ വെറും രണ്ട് മിനിറ്റുകൊണ്ട് 15,000 വാച്ചുകൾ വിറ്റുപോയതായാണ് റിയൽമി അവകാശപ്പെടുന്നത്. ആക്റ്റിവിറ്റി ട്രാക്കിങ് തന്നെയാണ് റിയല്‍മി വാച്ചിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗം. ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ടേബിള്‍ ടെന്നീസ്, ബൈക്ക്, യോഗ, ക്രിക്കറ്റ്, ട്രെഡ്മില്‍, നടത്തം തുടങ്ങി 14 ഫിറ്റ്‌നസ് ഓപ്ഷനുകള്‍ റിയല്‍മി വാച്ചിലുണ്ട്. ആദ്യനോട്ടത്തിൽ ആപ്പിൾ വാച്ചാണെന്ന് തോന്നുന...

മഴകാലം

അതുൽ സൂര്യ   ചുറ്റും മഴയാണ്,.... അരഞ്ഞാണച്ചരടിനെപ്പോലും കുതിർത്തുന്ന മഴ... ഇരുട്ട്,...  മഴ,...  ഗന്ധം;  ഇരുട്ടിന്റെ, മഴയുടെ ഗന്ധത്തെ തോൽപ്പിക്കുന്ന ഒരു പൂവ്വിന്റെ ഗന്ധം,...  ഇരുട്ടായി വ്യാപിച്ച്, മഴയായി മനസ്സിലേക്ക് പൈയ്തിറങ്ങി കാലുകൾക്ക് വിലങ്ങ് ചാർത്തിയ ഗന്ധം. പതിവു സന്ധ്യ, തവളകളും ചീവീടുകളും അവരുടെ സംഗീതവും കൂട്ടിനുണ്ട്,  ഇരുവശവും കാടാണ്, ഇരുട്ടും. കിങ്ങിണിയിൽ നിന്നും ഭക്ഷണം കഴിച്ചു നടക്കുകയാണ്... മൊബൈൽ ടോർച്ച് ണെങ്കിലും നോട്ടം  വാട്ട്സപ്പ് ചാറ്റുകളുടെ പച്ചവെളിച്ചത്തിലാണ്,  സ്ക്രോളു ചെയ്യുന്നതിനിടയിൽ വിരലു നനഞ്ഞിരിക്കുണു.  കഴിച്ചു കഴിഞ്ഞ് മുഖം കഴുകിത്തുടച്ചാലും കുറ്റിത്താടിക്കിടയിൽ ഒളിച്ചിരിക്കാറുള്ള വെള്ളത്തള്ളിയുതിർന്നു വീണതാണോ?... ചിന്തകൾക്കു ഇടം കൊടുക്കണേന് മുന്നേ  പുറകിൽ നിന്നും ഒരു ആരവം കേട്ടു .  ചിന്തകളിലെ തീ കാലുകളിലേക്ക് പടർന്നു.മൊബൈൽ അരയിൽ തിരുകി, ഓടി... തോറ്റുപോവുമെന്നുറപ്പുണ്ടെങ്കിലും മ്മള് ചില യുദ്ധങ്ങൾക്കിറങ്ങിപ്പുറപ്പെടാറില്ലേ?....  തോറ്റു. ആ ആരവം ഒരു മഴയായി അത് എന്നേയും കടന്നു പോയി തോറ്റു കൊടുക്കാൻ മനസ്സ...