ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഹൃദയം മൂവി ഫുൾ റിവ്യൂ, ഇത് നിങ്ങളുടെ ഹൃദയംകൊണ്ട് കാണേണ്ട സിനിമ💖

വിനീത് ശ്രീനിവാസൻ സംവിധാനവും തിരക്കഥയും നിർവഹിക്കുകയും. പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ ദർശന രാജേന്ദ്രൻ അജു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന സിനിമയാണ് ഹൃദയം . ഹൃദയം എന്ന സിനിമയ്ക്ക് ടിക്കറ്റ് എടുക്കാൻ എന്നെ പ്രേരിപ്പിച്ചത് രണ്ടുഘടകങ്ങൾ, ഒന്ന് ഈ സിനിമ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്നുവെന്നും രണ്ട് പ്രണവ് മോഹൻലാൽ എന്ന നടൻ വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ കയ്യിൽ കയ്യിൽ എത്തുമ്പോൾ അത് എങ്ങനെയാകും എന്നാ ആകാംക്ഷയുമാണ്. പ്രണവ് എന്ന നടന്റെ വേറൊരു തലത്തിലുള്ള അഭിനയം നമുക്ക് ഹൃദയത്തിൽ കാണാൻ സാധിക്കും. വിനീത് ശ്രീനിവാസൻ എന്ന ഡയറക്ടറുടെ കരിയർ ലെ ഏറ്റവും മികച്ച ഒരു ഫീൽ ഗുഡ് സിനിമ ആയിട്ട് ഹൃദയത്തെ കണക്കാക്കാം. പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന കഥാപാത്രം  കോളേ ജീവിതം ആരംഭിക്കുന്ന അതിലൂടെയാണ് സിനിമ ആരംഭിക്കുന്നത് 2006- 2010 കാലഘട്ടത്തിലൂടെയാണ് അരുൺ എന്ന കഥാപാത്രത്തിന്റെ കോളേജ് ജീവിതം കടന്നുപോകുന്നത്. തുടർന്ന് കഥാപാത്രത്തിന്റെ കോളേജ് ജീവിതത്തിൽ സംഭവിക്കുന്ന പ്രണയവും, വിരഹവും, സംഘർഷങ്ങളിലൂടെ യുമാണ്സിനിമ തുടർന്ന് സഞ്ചരിക്കുന്നത്. കോ...

kuruthi film review Malayalam Athul techy bolgs

കുരുതി! കുരുതിയെന്ന സിനിമ കണ്ട് എഴുന്നേൽക്കാൻ നേരം, ഇത് ഞങ്ങളെ പറ്റിയല്ല "അന്ധവിശ്വാസി"കളേയും "തീവ്രവിശ്വാസി"കളേയും കുറിച്ചാണെന്ന് പറയുകയല്ലാതെ, സ്വന്തം കരണത്തേറ്റ അടി മറക്കാൻ, അത് കൊണ്ടുണ്ടായ ജാള്യത മറയ്ക്കാൻ മറ്റു വഴികളൊന്നുമില്ല. അത് തന്നെയാണിപ്പോൾ സിനിമ കണ്ട് കഴിഞ്ഞയാളുകൾ ചെയ്തു കൊണ്ടിരിക്കുന്നതും! നിലവിൽ നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ എന്നതിലുപരി, ഇന്നലെകളിലുൾപ്പടെ യാതൊരു കാരണവുമില്ലാതെ മനുഷ്യൻ മനുഷ്യനെ തന്നെ കൊന്ന് തിന്നതിന്റെ, ഇന്നും കൊന്നു കൊണ്ടിരിക്കുന്നതിന്റെ ദൃശ്യാവിഷ്കാരവും, ഈ ക്രൂരതകളുടെ യഥാർത്ഥ കാരണത്തെ പറ്റിയുള്ള തുറന്നു പറച്ചിലുമാണ് കുരുതി. ആർക്കോ വേണ്ടി, എന്തിനോ വേണ്ടി, എന്തോ കിട്ടുമെന്ന് പ്രതീക്ഷിച്ച് നടത്തുന്ന കൊലകളെയാണ് "കുരുതി"യെന്ന് പറയുക. മുന്നിൽ നിൽക്കുന്നത് ആരാണെന്ന് പോലുമറിയാതെ, യാതൊരു പരിചയവുമില്ലാതെ, അവന്റെ പേര് പോലുമൊന്നറിയാതെ, അവൻ നിങ്ങളോട് മോശമായി യാതൊന്നും ചെയ്തിട്ടില്ലാതെ, അങ്ങനെ യാതൊരു കാരണങ്ങളുമില്ലാതെ, ആർക്കോ വേണ്ടി, എന്തോ നിങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ നിങ്ങൾക്കങ്ങനെ ആരുടെയെങ്കിലും ജീവനെടുക്കാൻ കഴിയുമോ? ...

ഓൺലൈൻ ഗ്രൂപ്പുകളിലെ അപരിചമായുള്ള ചങ്ങാത്തം ഒഴിവാക്കുക🚫

നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പോലീസ് പിടിയിൽ നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘത്തെ പള്ളിക്കൽ പൊലീസ് അറസ്റ്റ്ചെയ്തു. പള്ളിക്കലിൽ 15 വയസ്സുകാരി കെണിയിൽ അകപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഓൺലൈൻ ക്ലാസിന് വേണ്ടി വാങ്ങി കൊടുത്ത ഫോൺ വഴിയാണ് ഇവർ ചങ്ങാത്തം സ്ഥാപിച്ചത്. ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെയാണു പെൺകുട്ടികളുടെ നമ്പറുകൾ ഇവർ കരസ്ഥമാക്കുന്നത്. പഠനാവശ്യങ്ങള്‍ക്കായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ അവയുടെ ഉപയോഗത്തില്‍ രക്ഷിതാക്കൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതാണ്. കുട്ടികളെ സൗഹൃദത്തിലൂടെ വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ വ്യാപകമാണ്. ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍നിന്നും സാമൂഹികമാധ്യമങ്ങളില്‍നിന്നും നമ്പരുകള്‍ ശേഖരിച്ചാണ് സംഘം കെണിയൊരുക്കുന്നത്. മരണമുറി, അറയ്ക്കല്‍ തറവാട് എന്നീ പേരുകളിലെ വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ അശ്ലീല ചര്‍ച്ചകളും ദൃശ്യങ്ങളുമാണെന്ന കണ്ടെത്തലിന്റെ പുറത്ത് ഇത്തരം ഗ്രൂപ്പുകൾ സൈബർ വിംഗിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം പള്ളിക്കല്‍ പോലീസ് അറസ്റ്റുചെയ്ത സംഘത്തില്‍നിന്ന് പോല...

salute movie poster released

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖറിനുള്ള പിറന്നാൾ സമ്മാനമായി റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനുള്ള പിറന്നാൾ സമ്മാനമായി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി സല്യൂട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പക്കാ പോലീസ് സ്റ്റോറിയായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. അമർ ...

aravindante athidhikal malayalam movie

അരവിന്ദന്റെ അതിഥികൾ ❣️ മനസ്സ് നിറയെ സന്തോഷം നൽകുന്ന സിനിമ ❣️ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ഇറങ്ങിയ മലയാള സിനിമകളിൽ ഇഷ്ടപെട്ട ഒത്തിരി സിനിമകൾ ഉണ്ട്. അതിൽ തന്നെ എപ്പോൾ കണ്ടാലും മടുക്കാത്ത വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന കണ്ടു കഴിഞ്ഞാൽ മനസ്സ് നിറയെ സന്തോഷം നൽകുന്നൊരു സിനിമയാണ് എനിക്ക് അരവിന്ദന്റെ അതിഥികൾ. അരവിന്ദന്റെ അതിഥികൾ വളരെ ചെറിയ ഒരു സിനിമ ആണ്. പ്രമേയം കൊണ്ടോ അവതരണം കൊണ്ടോ യാതൊരു തരത്തിലും ആർഭാടം കാണിക്കാത്ത സിനിമ.മൂകാംബികയിൽ ഒരു ലോഡ്ജ് നടത്തുകയാണ് ശ്രീനിവാസന്റെ മാധവൻ എന്ന കഥാപാത്രവും വിനീത് ശ്രീനിവാസന്റെ അരവിന്ദനും. അമ്മയാരെന്നറിയാത്ത അരവിന്ദനും അവനെ വളർത്തിയ മാധവനും അവർ‌ക്കു ചുറ്റുമുള്ള കുറച്ചാളുകളുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. കൊല്ലൂർ മൂകാംബികാ ദേവി ക്ഷേത്ര പരിസരമാണ് അരവിന്ദന്റെ അതിഥികളുടെ കഥാപരിസരം.ചെറുപ്രായത്തിൽ അരവിന്ദനെ അമ്മ അവിടെ ഉപേക്ഷിക്കുന്നു. ഒരു നവരാത്രി തിരക്കിൽ ഒറ്റപ്പെട്ട അരവിന്ദൻ അവിടെ ലോഡ്ജ് നടത്തുന്ന മാധവന്റെ അടുക്കൽ എത്തിപെടുന്നു.അമ്മയെ നഷ്ടപ്പെട്ടത് ഇപ്പോഴും അവിടത്തെ ഉത്സവ കാല ഓർമയായി അരവിന്ദനെ വേദനിപ്പിക്കുന്നുണ്ട്.അതുകൊണ...

Who is elon musk full details in Malayalam|Athul techy bolgs

Elon musk   അറിവ്, ആഗ്രഹം, അഭിനിവേശം വിജയത്തിനാവശ്യമായ ഈ മൂന്നു ചേരുവകളും കൃത്യമായി സമന്വയിപ്പിച്ചു കൊണ്ട് ദീർഘവീക്ഷണത്തോടു കൂടി പദ്ധതികൾ ആസൂത്രണം ചെയ്ത്, കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇലോൺ മസ്ക്. ഒരു ദക്ഷിണാഫ്രിക്കക്കാരൻ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി വളർന്നതിന്റെ പിന്നിൽ കഠിനയാതനകളുടെയും തിരസ്കാരങ്ങളുടെയും അനുഭവം ഉണ്ട്. ഇലോൺ മസ്കിന്റെ വളർച്ചക്കു പിന്നിൽ കൃത്യമായ ഒരു പ്ലാനിങ് ഉണ്ടായിരുന്നു. സങ്കീർണമായ സാങ്കേതിക വിദ്യകളെ കൈ പിടിയിലൊതുക്കി കാലാനുസൃതമായി ഡിസൈൻ ചെയ്ത് അതിനൂതനമായ ബിസിനസ് പ്ലാനുകൾ ആക്കി മാറ്റിയപ്പോൾ പിറവിയെടുത്തത് ലോകത്തിലെ ഒന്നാം നമ്പർ ബിസിനസുകളായിരുന്നു. ടെസ് ല, സ്പേസ് x, സോളാർ സിറ്റി, ന്യൂറാ ലിങ്ക്, ഹൈപ്പർ ലൂപ്പ്, ദ ബോറിംഗ് കമ്പനി തുടങ്ങി അത്യാധുനിക സങ്കൽപങ്ങൾ കൊണ്ട് വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കമ്പനികളുടെ നായകൻ ഇലോൺ മസ്ക് 187 ബില്യൻ ഡോളർ മൊത്ത മൂല്യത്തോടെ ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനാണ് ഇപ്പോൾ. വട്ടപ്പൂജ്യത്തിൽ നിന്ന് സെന്റി ബില്യനയറിലേക്ക് ജനിച്ചിട്ട് അമ്പതാണ്ട് തികയും ഈ വരുന്ന ജൂൺ 28 ന്. ഇലോൺ മസ്കിന്റ...

ജൂൺ 19 വയാന ദിനം 📚

  കേരള ഗ്രന്ഥശാലാ സംഘത്തിൻറെ   സ്ഥാപകനായ പി.എൻ പണിക്കരുടെ ഓർമ്മക്കായാണ് അദ്ദേഹത്തിൻറെ  ചരമദിനമായ ജൂൺ 19 വായനാദിനമായി അത് ആചരിക്കുന്നത്. 1996 മുതൽ കേരള സർക്കാർ  ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 26 വരെയുള്ള ഉള്ള ഒരാഴ്ച്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. P. N പണിക്കർ പടയണിയ്ക്ക് പ്രശസ്തമായ ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. എൽ.പി.സ്കൂൾ അദ്ധ്യാപകനായിരുന്നു. ഗ്രന്ഥശാലകൾ ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിൽ ഉണ്ടാവരുത് എന്ന് സ്വപ്നം കണ്ട പി.എൻ.തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി രാപ്പകലില്ലാതെ അധ്വാനിച്ചു. വീടുകൾതോറും കയറി പുസ്തകങ്ങൾ ശേഖരിച്ച് 1926-ൽ ജന്മനാട്ടിൽ 'സനാതനധർമ്മം' എന്ന വായനശാല സ്ഥാപിച്ചു. വർത്തമാനപത്രങ്ങൾ ചുരുക്കമായിരുന്നു അക്കാലത്ത് ഗ്രാമീണ ചായക്കടകളിൽ പത്രം വായിക്കാൻ എത്തുന്ന സാധാരണക്കാർക്ക് ആശ്വാസ കേന്ദ്രമായി സനാതനധർമം വായനശാല മാറി. നാട്ടു വെളിച്ചത്തിന്റെ ഇത്തിരി വെട്ടത്തിൽ തുടങ്ങിയ ഗ്രന്ഥശാലകളെല്ലാം പിന്നീട് നാടിന...